വാ​ഹ​നംത​ട്ടി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Saturday, July 2, 2022 11:25 PM IST
അ​മ്പ​ല​പ്പു​ഴ: വാ​ഹ​നം ത​ട്ടി റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം​വാ​ർ​ഡ് വ​ണ്ടാ​നം ക​ട്ട​ക്കു​ഴി​യി​ൽ കേ​ശ​വ​ൻ-​ക​ന​ക​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ബാ​ബു (49) ആ​ണ് മ​രി​ച്ച​ത്. ‌

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ജം​ഗ്ഷ​നി​ലെ​ത്തി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ബാ​ബു​വി​നെ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ​തി​നാ​ൽ പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ചു. ഭാ​ര്യ: രാ​ജി. മ​ക്ക​ൾ: അ​ഞ്ജ​ലി ബാ​ബു, അ​ഖി​ൽ ബാ​ബു.