പു​സ്ത​ക പ്ര​കാ​ശ​നം
Saturday, July 2, 2022 10:27 PM IST
ആ​ല​പ്പു​ഴ: ഫാ. ​സ്റ്റീ​ഫ​ൻ എം. ​പു​ന്ന​ക്ക​ൽ എ​ഴു​തി​യ "നി​ത്യ​സൂ​ര്യ​നി​ലേ​ക്കു പ​റ​ന്നു​യ​രു​ന്ന പ​രു​ന്ത്' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ക​ർ​മ​സ​ദ​ൻ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. സ​മ്മേ​ള​നോ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് സു​നി​ൽ തോ​മ​സ് നി​ർ​വ​ഹി​ക്കും. ബി​ഷ​പ് ജ​യിം​സ് ആ​നാ​പ​റ​ന്പി​ൽ പ്ര​കാ​ശ​ന​ക​ർ​മം നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന സ​ഹ​ക​ര​ണ​വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി പു​സ്ത​കം ഏ​റ്റു​വാ​ങ്ങും.

പി​ഒ​സി പ​ബ്ലി​ക്കേ​ഷ​ൻ​സ് ജ​ന​റ​ൽ എ​ഡി​റ്റ​ർ ഡോ. ​ജേ​ക്ക​ബ് പ്ര​സാ​ദ് പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തും. ഫാ. ​സ്റ്റീ​ഫ​ൻ പു​ന്ന​യ്ക്ക​ൽ, ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി, പി.​ആ​ർ. കു​ഞ്ഞ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.