ക്വി​സ് മ​ത്സ​രം സംഘടിപ്പിച്ചു
Saturday, July 2, 2022 10:25 PM IST
ത​ഴ​ക്ക​ര: പ​ഞ്ചാ​യ​ത്ത് പ​ബ്ലി​ക്ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. സ​മ്മാ​ന​ദാ​ന യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​നി​ൽ വെ​ട്ടി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ സ​തീ​ഷ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌

ആ​കാ​ശ​വാ​ണി മു​ൻ സീ​നി​യ​ർ പ്രോ​ഗ്രാം എ​ക്സി​ക്യു​ട്ടീ​വ് മു​ര​ളീ​ധ​ര​ൻ ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്തു. ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു സു​നി​ൽ വെ​ട്ടി​യാ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.