ചേര്‍ത്തല: ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ചേർത്തല ഹോളി ഫാമിലി ഹയർ സെക്കന്‍ഡറി സ്കൂളിലെ സ്കൗട്ട്സ്, എൻസിസി, ജെആർസി പ്രതിനിധികൾ വിവിധ ആശുപത്രികളിലെ ഡോക്ടർമാരെ ആദരിച്ചു. ചേർത്തല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എൻ. അനിൽകുമാറിനെ ആദരിച്ച് ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് ചേർത്തല ആയുർവേദ ആശുപത്രി, എക്സ്റേ, കെവിഎം, മതിലകം ആശുപത്രികളിലെ ഡോക്ടർമാരെ ആദരിച്ചു. ഹെഡ്മിസ്ട്രെസ് എം. മിനി, സ്കൗട്ട് മാസ്റ്റർ സാജു തോമസ്, എൻസിസി ഓഫീസർ എബിൻ അലോഷ്യസ്, ജെആർസി കൗൺസിലർ ജിജി ജോസഫ്, ഏബെൽ ആന്റോ എന്നിവർ നേതൃത്വം നൽകി.
ചേര്‍ത്തല: കെവിഎം ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഡോക്ടേഴ്സ് ദിനം ആചരിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.വി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.അവിനാശ് ഹരിദാസ് അധ്യക്ഷത വഹിച്ചു. സീനിയര്‍ ഫിസിഷ്യന്‍ ഡോ.പി. വിനോദ്കുമാര്‍, ഡോ.കെ. പ്രസന്നകുമാരി, കെ.എന്‍. രമേഷ്, സെബിയബീവി, മോഹന്‍, ജിജിമോള്‍, മാത്യു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.