ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സു​മാ​യി രാ​ജി​വ​ച്ച പ്ര​സി​ഡ​ന്‍റ്
Friday, July 1, 2022 11:22 PM IST
ചെ​ങ്ങ​ന്നൂ​ർ: ത​ന്നെ​യും കു​ടും​ബ​ത്തെ​യും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ നി​ര​ന്ത​രം അ​ധി​ക്ഷേ​പി​ച്ചെ​ന്നു കാ​ട്ടി ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നു​മെ​തി​രേ കാ​ൽ കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത​താ​യി രാ​ജി​വെ​ച്ച പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ വി. ​നാ​യ​ർ പ​റ​ഞ്ഞു.
രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യി അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നും ലൈ​ഫ് മി​ഷ​നി​ൽ അ​ഴി​മ​തി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​ശ പ​റ​ഞ്ഞു. കൂ​ടു​ത​ൽ മ​തി​പ്പു​വി​ല​യു​ള്ള ഭൂ​മി കേ​വ​ലം 2.25 ല​ക്ഷം രൂ​പ നി​ര​ക്കി​ൽ മൂ​ന്നു സെ​ന്‍റ് വീ​തം സ്വ​കാ​ര്യ​വ്യ​ക്തി​യി​ൽ നി​ന്ന് ഒ​ന്പ​ത് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി വാ​ങ്ങു​ക​യാ​യി​രു​ന്നു. 2018 മു​ത​ൽ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് ഇ​തു​വ​രെ ഭൂ​മി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി​യാ​ണു സ്വ​കാ​ര്യ വ്യ​ക്തി ഭൂ​മി ന​ൽ​കി​യ​ത്. ഇ​തി​ൽ എ​ന്ത് അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്ക​ണം. ത​ന്‍റെ മ​ക​ൻ ഇ​തി​നോ​ടു ചേ​ർ​ന്നു മൂ​ന്ന​ര സെ​ന്‍റ് ഭൂ​മി വാ​ങ്ങി​യി​രു​ന്നു. ഇ​ത് മ​ക​ന്‍റെ സ​മ്പാ​ദ്യം ഉ​പ​യോ​ഗി​ച്ചു മ​തി​പ്പു​വി​ല ന​ൽ​കി വാ​ങ്ങി​യ​താ​ണ്. ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ക്കാ​ൻ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും ആ​ശ പ​റ​ഞ്ഞു.
വി​ക​സ​ന​ത്തി​നു ത​ട​സം നി​ൽ​ക്കു​ക​യാ​ണു ബി​ജെ​പി ചെ​യ്ത​ത്. ഇ​തു​വ​രെ ഒ​രാ​ൾ​ക്കെ​ങ്കി​ലും ഒ​രു തു​ണ്ട് ഭൂ​മി ന​ൽ​കാ​ൻ ബി​ജെ​പി​ക്കു ക​ഴി​ഞ്ഞോ എ​ന്നും ആ​ശ​ചോ​ദി​ച്ചു. ആ​രെ​ന്തു വി​ക​സ​നം ന​ട​പ്പാ​ക്കി​യാ​ലും അ​ഴി​മ​തി ആ​രോ​പി​ക്കു​ന്ന​തു ബി​ജെ​പി​യു​ടെ ജ​ന​ദ്രോ​ഹ​ന​യ​മാ​ണ്. പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​മ്പോ​ഴും ബി​ജെ​പി​യു​മാ​യി നി​സ​ഹ​ക​ര​ണ​മാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. ബി​ജെ​പി​ക്ക് രാ​ജ്യ​സ​ഭാ എം​പി​മാ​രു​ണ്ടാ​യി​ട്ടും ഒ​രു ചി​ല്ലി​ക്കാ​ശു​പോ​ലും പ​ഞ്ചാ​യ​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടി​ല്ല.
വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ന്ന താ​ൻ 18 ല​ക്ഷം രൂ​പ ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തും ക​ടം​വാ​ങ്ങി​യു​മാ​ണു വീ​ട് വ​യ്ക്കു​ന്ന​തെ​ന്നും ഇ​തൊ​ക്കെ കോ​ഴ വാ​ങ്ങി​യാ​ണു ചെ​യ്യു​ന്ന​തെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ആ​ശ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.