ക​ട​ലി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, July 1, 2022 11:22 PM IST
കു​മ​ര​കം: ക​ട​ൽ കാ​ണാ​ൻ പോ​യ കു​മ​ര​കം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മാ​ളി​ക​മു​ക്ക് ക​ട​ൽ​ത്തീ​ര​ത്ത് ക​ണ്ടെ​ത്തി. കു​മ​ര​കം നാ​ലാം വാ​ർ​ഡി​ൽ ആ​പ്പീ​ത്ര ഭാ​ഗ​ത്ത് പു​ത്ത​ൻ​പു​ര പ​രേ​ത​നാ​യ വി​ശ്വം​ഭ​ര​ന്‍റെ മ​ക​ൻ അ​മ​ലി​ന്‍റെ (സു​നി-23) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ട​ലി​ൽ ക​ണ്ടെ​ത്തി​യ​ത്.
സു​ഹൃ​ത്താ​യ കു​മ​ര​കം 15-ാം വാ​ർ​ഡി​ൽ പു​ത്ത​ൻ​പ​റ​ന്പി​ൽ കൊ​ച്ചു​മോ​ന്‍റെ മ​ക​ൻ ഉ​ണ്ണി​ക്കു​ട്ട​നൊ​പ്പം ചൊ​വ്വാ​ഴ്ച കു​മ​ര​ക​ത്തു​നി​ന്നും ഇ​രു​വ​രും ആ​ല​പ്പു​ഴ​യി​ൽ ക​ട​ൽ കാ​ണാ​ൻ പോ​യി​രു​ന്നു. കോ​ട്ടൂ​ർ ക​ട​ൽ​ത്തീ​ര​ത്തു കു​ളി​ച്ച​തി​നു ശേ​ഷം ര​ണ്ടു​പേ​രും തീ​ര​ത്തു കി​ട​ന്നു​റ​ങ്ങി​യെ​ന്നും ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഉ​റ​ക്ക​മു​ണ​ർ​ന്ന​പ്പോ​ൾ അ​മ​ലി​നെ ക​ണ്ടി​ല്ലെ​ന്നു​മാ​ണ് ഉ​ണ്ണി​ക്കു​ട്ട​ൻ മ​ണ്ണ​ഞ്ചേ​രി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഉ​റ​ങ്ങി​യ സ്ഥ​ല​ത്ത് അ​മ​ലി​ന്‍റെ ഫോ​ണും ചെ​രു​പ്പു​ക​ളു​മു​ണ്ടാ​യി​രു​ന്നു. ക​ട​ൽ​ത്തീ​ര​ത്ത് കി​ട​ന്നു​റ​ങ്ങി​യ ഇ​രു​വ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ബ​ന്ധു​ക്ക​ളെ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.