ഹെ​ല്‍​പ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു
Friday, July 1, 2022 10:45 PM IST
എ​ട​ത്വ: എം.​ജി. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കോ​ള​ജു​ക​ളി​ല്‍ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള ഹെ​ല്‍​പ് ഡെ​സ്‌​ക് എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ല്‍ ആ​രം​ഭി​ച്ചു.
പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ പ്ല​സ് ടു ​പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ഡി​ഗ്രി കോ​ഴ്‌​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്. ഫോ​ണ്‍. 8592947673, 9745010875
ആ​ല​പ്പു​ഴ: പു​ളി​ങ്കു​ന്ന് പ​ഞ്ച​യ​ത്തി​ല്‍ വ്യ​വ​സാ​യ സം​രം​ഭ​ക​ര്‍​ക്കു​ള്ള ഹെ​ല്‍​പ് ഡെ​സ്‌​ക് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി ടി. ​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സേ​വ്യ​ര്‍ വാ​ഴേ​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ മ​നോ​ജ് കാ​ന​ച്ചേ​രി, ലീ​ലാ​മ്മ ജോ​സ​ഫ്, നീ​നു ജോ​സ​ഫ്, അം​ഗ​ങ്ങ​ളാ​യ പ​ത്മ​ജ അ​ഭി​ലാ​ഷ്, ജോ​സ​ഫ് മാ​മ്പൂ​ത്ര, പി.​ആ​ര്‍. ര​ജ​നി, അ​ന്ന​മ്മ, ശോ​ഭ​ന സ​ന​ഹാ​സ​ന​ന്‍, സെ​ക്ര​ട്ട​റി ആ​ഷ്‌​ലി നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളും ബാ​ങ്ക് വാ​യ്പ ല​ഭി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​വും തി​ങ്ക​ള്‍, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ ഹെ​ല്‍​പ് ഡെ​സ്‌​കി​ല്‍​നി​ന്നു ല​ഭി​ക്കും.