ബ​ണ്ടു​ക​ൾ ഇ​രി​പ്പൂ​കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ക്ക​ണം: മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം
Friday, July 1, 2022 10:45 PM IST
മാ​ന്നാ​ർ: കു​ര​ട്ടി​ശേ​രി പു​ഞ്ച നി​ല​വി​ലു​ള്ള ഇ​രി​പ്പൂ​കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ക്കു​ന്ന​തി​നു മു​ക്കം വാ​ലേ​ൽ, മൂ​ർ​ത്തി​ട്ട-​മു​ക്കാ​ത്താ​രി ബ​ണ്ടു​ക​ൾ ഉ​യ​ർ​ത്ത​ണ​മെ​ന്ന് മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഏ​ക​ക​ണ്ഠ​മാ​യി സ​ർ​ക്കാ​രി​നോ​ട് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെട്ടു.
വ​ണ്ട​പ്പ​ണ്ടാ​രി​യി​ൽ നി​ല​വി​ലു​ള്ള ക​ലു​ങ്ക് വ​ള​രെ​യ​ധി​കം ഉ​യ​ർ​ന്നും അ​പ്രോ​ച്ച് റോ​ഡു​ക​ൾ താ​ഴ്ന്നു​മാ​ണ്. യാ​ത്ര​യ്ക്ക​നു​യോ​ജ്യ​മാ​യ നി​ല​യി​ൽ ക​ലു​ങ്ക് പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ബ​ണ്ടു​ക​ൾ ഉ​യ​ർ​ത്തു​ന്ന​തോ​ടെ കാ​ർ​ഷി​ക മേ​ഖ​ല അ​ഭി​വൃ​ദ്ധി​പ്പെ​ടു​ക​യും ഇ​രി​പ്പൂ​കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യി മാ​റു​ക​യും ചെ​യ്യും.
മാ​ന്നാ​റി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ കു​ര​ട്ടി​ശേ​രി പു​ഞ്ച​യി​ലെ പാ​വു​ക്ക​ര, വി​ഷ​വ​ർ​ശ​രി​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​യി​ര​ത്ത​ഞ്ഞൂ​റോ​ളം ഏ​ക്ക​ർ വ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കു​മെ​ന്നും തീ​രു​മാ​നി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​റി​ൽ ക​ർ​ഷ​ക​രും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ഇ​തേ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു.
ഇ​തേത്തുട​ർ​ന്ന് എ​ൽ​ഡി​ഫ് പ​ഞ്ചാ​യ​ത്ത് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ വി.​ആ​ർ. ശി​വ​പ്ര​സാ​ദ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ബ​ണ്ടു​ക​ൾ ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ട് പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ട​ത്.