ബ​ണ്ട് ത​ക​ർ​ന്നു; 1500 ഏ​ക്ക​റി​ലെ കൃ​ഷി നി​ർ​ത്തി​വ​ച്ചു ക​ർ​ഷ​ക​ർ
Friday, July 1, 2022 10:45 PM IST
മാ​ന്നാ​ർ: മാ​ന്നാ​റി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ കു​ര​ട്ടി​ശേ​രി പു​ഞ്ച​യി​ലെ പാ​വു​ക്ക​ര, വി​ഷ​വ​ർ​ശേ​രി​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലാ​യി 1500 ഏ​ക്ക​ർ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ഉ​പേ​ക്ഷി​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ കൃ​ഷി ചെ​യ്യാ​ൻ നി​ർ​വാ​ഹ​മി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രും പാ​ട​ശേ​ഖ​ര സ​മി​തി​ക​ളും പ​റ​യു​ന്ന​ത്.

മാ​ന്നാ​ർ കൃ​ഷി​ഭ​വ​ന്‍റെ കീ​ഴി​ലു​ള്ള കു​ട​വ​ള്ളാ​രി എ, ​ബി, ക​ണ്ടം​കേ​രി, വേ​ഴ​ത്താ​ർ, നാ​ലു​തോ​ട്, അ​രി​യോ​ടി​ച്ചാ​ൽ എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത സം​യു​ക്ത യോ​ഗ​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തു വ​രെ കൃ​ഷി നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചു. കു​ര​ട്ടി​ശേ​രി നെ​ൽ​കൃ​ഷി വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ പ്ര​ഫ.​പി.​ഡി ശ​ശി​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ബ​ണ്ട് റോ​ഡ് ത​ക​ർ​ന്നു

മു​ക്കം-​വാ​ലേ​ൽ, മൂ​ർ​ത്തി​ട്ട മു​ക്കാ​ത്താ​രി ബ​ണ്ടു​റോ​ഡു​ക​ൾ, റാ​മ്പു​ക​ൾ, മോ​ട്ടോ​റു​ക​ൾ തു​ട​ങ്ങി അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. പ്ര​ധാ​ന​മാ​യും ബ​ണ്ട് റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യാ​ണ് പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

മാ​ന്നാ​ർ- ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മു​ക്കം-​വാ​ലേ​ൽ ബ​ണ്ട് റോ​ഡാ​ണ് പ്ര​ധാ​നം. ആ​റു മീ​റ്റ​ർ വീ​തി​യു​ണ്ടെ​ങ്കി​ലും സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടാ​ത്ത​തി​നാ​ൽ സു​ര​ക്ഷി​ത​മ​ല്ല. ക​ർ​ഷ​ക​രു​ടെ​യും പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ​യും നി​ര​ന്ത​ര​മാ​യ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചു മ​ന്ത്രി സ​ജി ചെ​റി​യാ​ൻ മു​ൻ​കൈ എ​ടു​ത്താ​ണ് മു​ക്കം-​വാ​ലേ​ൽ ബ​ണ്ട് റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​നു പ​ദ്ധ​തി​യി​ട്ടത്.

നി​ർ​മാ​ണം വൈ​കു​ന്നു

ന​ബാ​ർ​ഡി​ൽ​നി​ന്ന് അ​ഞ്ചു കോ​ടി ചെ​ല​വ​ഴി​ച്ചു ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ നി​ർ​മാ​ണം തു​ട​ങ്ങു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ് ബ്ലോ​ക്കു​ക​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​ച്ച​ൻ​കോ​വി​ലാ​റി​ൽ​നി​ന്നു​ള്ള വെ​ള്ളം മു​ക്കം-​വാ​ലേ​ൽ ബ​ണ്ട് റോ​ഡി​ലേ​ക്കാ​ണ് ത​ള്ളു​ന്ന​ത്.

മു​ക്കം-​വാ​ലേ​ൽ ബ​ണ്ട്റോ​ഡ് മൂ​ന്ന് അ​ടി​യെ​ങ്കി​ലും അ​ടി​യ​ന്ത​ര​മാ​യി ഉ​യ​ർ​ത്തി ബ​ല​പ്പെ​ടു​ത്തു​ക​യും പൊ​തു​വൂ​ർ വ​ട്ട​പ്പ​ണ്ടാ​രി ബ​ണ്ട് ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ കു​ര​ട്ടി​ശേ​രി പു​ഞ്ച​യി​ൽ നെ​ൽ​കൃ​ഷി ചെ​യ്യാ​ൻ ക​ഴി​യൂ.