യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം തീ​​ർ​​ഥാ​​ട​​നം മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കും
Thursday, June 30, 2022 10:37 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം നി​​ര​​ണം തീ​​ർ​​ഥാ​​ട​​നം മൂ​​ന്നി​​ന് രാ​​വി​​ലെ 8.15ന് ​​ച​​ങ്ങ​​നാ​​ശേ​​രി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ക്കും. രാ​​വി​​ലെ 8.15ന് ​​ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം തീ​​ർ​​ഥാ​​ട​​നം ഫ്ളാ​​ഗ്ഓ​​ഫ് ചെ​​യ്യും. സെ​​ൻ​​ട്ര​​ൽ ജം​​ഗ്ഷ​​ൻ, ഇ​​ടി​​ഞ്ഞി​​ല്ലം, കാ​​വും​​ഭാ​​ഗം, പൊ​​ടി​​യാ​​ടി, ക​​ട​​പ്രാ വ​​ഴി നി​​ര​​ണം തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​ന് എ​​ത്തി​​ച്ചേ​​രും. 16 ഫൊ​​റോ​​ന​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് യു​​വ​​ജ​​ന​​ങ്ങ​​ളു​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​ശ്വാ​​സി​​സ​​മൂ​​ഹം തീ​​ർ​​ഥാ​​ട​​ന​​ത്തി​​ൽ അ​​ണി​​നി​​ര​​ക്കും.
ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​ന് തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സ​​മൂ​​ഹ​​ബ​​ലി​​ക്ക് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. അ​​തി​​രൂ​​പ​​താ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ആ​​ന്‍റ​​ണി ആ​​ന​​ക്ക​​ല്ലു​​ങ്ക​​ലും വി​​വി​​ധ ഫൊ​​റോ​​നാ ഡ​​യ​​റ​​ക്ട​​ർ​​മാ​​രും സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും. അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് ജോ​​ർ​​ജ് ജോ​​സ​​ഫ്, ജ​​ന​​റ​​ൽ​​സെ​​ക്ര​​ട്ട​​റി ടോം ​​തോ​​മ​​സ്, ഡെ​​പ്യൂ​​ട്ടി പ്ര​​സി​​ഡ​​ന്‍റ് ജ​​യ്ന​​റ്റ് മാ​​ത്യു, ട്ര​​ഷ​​റ​​ർ അ​​ല​​ൻ ടോ​​മി തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.