ജ​ലാ​ശ​യ മ​ലി​നീ​ക​ര​ണം: മി​ന്ന​ൽ പ​രി​ശോ​ധ​ന
Thursday, June 30, 2022 10:37 PM IST
ആ​ല​പ്പു​ഴ: മ​ലി​ന​ജ​ലം ഒ​ഴു​ക്കി​യും മാ​ലി​ന്യ​മെ​റി​ഞ്ഞും ജ​ലാ​ശ​യ​ങ്ങ​ൾ മ​ലി​ന​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി തു​ട​ങ്ങി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ പ​ലേ​ട​ത്തും ഇ​തു പോ​ലെ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി ക​ണ്ടെ​ത്തി. മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
വ്യ​വ​സാ​യ- ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വീ​ടു​ക​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ള്‍ ജ​ല​സ്രോ​ത​സു​ക​ളി​ല്‍ ഒ​ഴു​ക്കു​ന്ന​തും ത​ള്ളു​ന്ന​തും സം​ബ​ന്ധി​ച്ച ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ല​യി​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
മി​ന്ന​ൽ പ​രി​ശോ​ധ​ന
പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്തു ടീ​മു​ക​ള്‍ 21 പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​ട്ടു വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍, കോ​ള്‍​ഡ് സ്റ്റോ​റേ​ജു​ക​ള്‍, ബേ​ക്ക​റി​ക​ള്‍ തു​ട​ങ്ങി​യ ഏ​ഴു വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍, സ​ര്‍​വീ​സ് സ്റ്റേ​ഷ​നു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, വീ​ടു​ക​ള്‍ കാ​ലി​ത്തൊ​ഴു​ത്തു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് അ​ശാ​സ്ത്രീ​യ​മാ​യി മ​ലി​ന ജ​ലം തോ​ടു​ക​ളി​ലേ​ക്കും കു​ള​ങ്ങ​ളി​ലേ​ക്കും ഒ​ഴു​ക്കി​വി​ടു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തു ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ​ക്കു സ​മി​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.
പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് സി. ​കെ. ഷി​ബു, ഓ​ഡി​റ്റ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രാ​യ കെ. ​പി. അ​നി​ല്‍​കു​മാ​ര്‍, വി. ​ജെ. പോ​ള്‍, എ​സ്. ജെ​നി​മോ​ന്‍, സ​ന്തോ​ഷ് മാ​ത്യു, ജി. ​സു​നി​ല്‍​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ടു​മാ​ര്‍, തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.