ക​ന​ത്ത മ​ഴ​യി​ൽ ക​ലി​യി​ള​കി ക​ട​ൽ
Thursday, June 30, 2022 10:37 PM IST
അ​മ്പ​ല​പ്പു​ഴ: മ​ഴ ക​ന​ത്ത​തോ​ടെ ക​ട​ൽ ക്ഷോ​ഭ​വും ശ​ക്തം. ദു​രി​ത​ത്തി​ലാ​യി തീ​ര​ദേ​ശ വാ​സി​ക​ൾ. തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖ​ത്തി​ന് വ​ട​ക്ക് ഭാ​ഗം മു​ത​ൽ അ​തി​ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ല​യി​ട​ത്തും ക​ട​ൽ ഭി​ത്തി​ക്ക് മു​ക​ളി​ലൂ​ടെ​യാ​ണ് തി​ര​മാ​ല ആ​ഞ്ഞ​ടി​ക്കു​ന്ന​ത്.
തോ​ട്ട​പ്പ​ള്ളി ആ​ന​ന്ദേ​ശ്വ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ടു​മീ​റ്റ​റോ​ളം തി​ര​മാ​ല ക​ര​യി​ലേ​ക്ക് ആ​ഞ്ഞ​ടി​ച്ചു ക​യ​റി. പ​ല വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തു​മൂ​ലം ജ​ന​ജീ​വി​ത​വും താ​റു​മാ​റാ​യി. പു​ലി​മു​ട്ടോ​ടു കൂ​ടി​യു​ള്ള ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ് പ​ല​യി​ട​ത്തും വെ​ള്ളം ക​യ​റാ​ൻ കാ​ര​ണ​മാ​യ​ത്.

ആ​യു​ധ​ധാ​രി​ക​ൾ
കൃ​ഷി ന​ശി​പ്പി​ച്ചു

ആ​ല​പ്പു​ഴ: ആ​യു​ധ​വു​മാ​യി എ​ത്തി​യ മ​പ്പ​തം​ഗ സം​ഘം കു​ല​വാ​ഴ​ക​ളും മ​റ്റ് കൃ​ഷി​യും വെ​ട്ടി ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. ആ​ല​പ്പു​ഴ തി​രു​മ​ല വാ​ർ​ഡി​ൽ വാ​ട​യി​ൽ വീ​ട്ടി​ൽ വി​ജ​യ​ന്‍റെ പ​റ​മ്പി​ൽ നി​ന്ന വാ​ഴ​ക​ളാ​ണ് വെ​ട്ടി ന​ശി​പ്പി​ച്ച​തെ​ന്ന് സൗ​ത്ത് പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​യി​ൽ പ​റ​യു​ന്നു.
ത​ർ​ക്ക​മു​ള്ള​തി​നാ​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വ​സ്തു​വി​ൽ നി​ന്ന വാ​ഴ​ക​ളാ​ണ് വെ​ട്ടി ന​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ത​ട​യാ​ൻ ചെ​ന്ന വി​ജ​യ​നെ​യും ഭാ​ര്യ രാ​ധ​മ​ണി, മ​ക​ൻ വി​നേ​ഷ് എ​ന്നി​വ​രെ ആ​യു​ധം കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. സം​ഭ​വ​ത്തെ​കു​റി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.