റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു താ​ഴ്ന്നു
Thursday, June 30, 2022 10:37 PM IST
എ​ട​ത്വ: അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യെ തു​ട​ർ​ന്ന് ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു താ​ഴ്ന്നു. എ​ട​ത്വ പാ​രാ​ത്തോ​ട് റോ​ഡി​ൽ മു​രി​ക്കോ​ലി​മു​ട്ട് പാ​ല​ത്തി​ന്‍റെ കി​ഴ​ക്കേ ക​ര​യി​ൽ ത​ല​വ​ഴി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യാ​ണ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. റോ​ഡി​ൽ ഗ​ട്ട​ർ രൂ​പ​പ്പെ​ട്ട​തോ​ടെ ഗ​താ​ഗ​തം ദു​രി​ത​മാ​യി​രു​ന്നു. റോ​ഡി​നൊ​പ്പം സം​ര​ക്ഷ​ണ ഭി​ത്തി​യും ഇ​ടി​ഞ്ഞ​തോ​ടെ മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള​ള ഗ​താ​ഗ​തം നി​ല​ച്ചു.
പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫീ​സ്, ദേ​വാ​ല​യ​ങ്ങ​ൾ, ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ക്കാ​ർ പ്ര​ധാ​ന​മാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യാ​ണ് ത​ക​ർ​ന്ന​ത്. രാ​ത്രി​യി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​ത്തി​ൽപ്പെടാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​പ്രോ​ച്ചി​നോ​ട് ചേ​ർ​ന്ന് വീ​ടു​ള്ള​തി​നാ​ൽ താ​മ​സ​ക്കാ​രും ഭീ​തി​യി​ലാ​ണ്. റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​രു​ന്നു.
നാ​ട്ടു​കാ​രു​ടെ പ​രാ​തി പ​ഞ്ചാ​യ​ത്ത് അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട കെ​ണി​യാ​യി കി​ട​ക്കു​ന്ന റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി അ​ടി​യ​ന്തി​ര​മാ​യി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.