അ​മ്മി​ണി അ​മ്മ ഇനി വീ​ട്ടി​ലേ​ക്ക്
Thursday, June 30, 2022 10:35 PM IST
ഹ​രി​പ്പാ​ട്: അ​മ്മി​ണി അ​മ്മ സ​ഹോ​ദ​ര​ൻ പ്ര​ഭാ​ക​ര​ന്‍റെ കൈ ​പി​ടി​ച്ചു വീ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​യി. ചെ​റു​ത​ന ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹ​വീ​ട്ടി​ലെ അ​ന്തേ​വാ​സി​യാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​ർ തോ​ന്ന​ക്കാ​ട് പൊ​റ്റ​മേ​ൽ വ​ട​ക്ക​തി​ൽ അ​മ്മി​ണി അ​മ്മ(84) യെ​യാ​ണ് സ​ഹോ​ദ​ര​ൻ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.
അ​വ​ശ​നി​ല​യി​ൽ വീ​ട്ടി​ൽ ത​നി​ച്ച് ക​ഴി​ഞ്ഞി​രു​ന്ന അ​മ്മി​ണി അ​മ്മ​യെ ജൂ​ൺ ഏ​ഴി​ന് ആ​ല​പ്പു​ഴ വ​നി​താ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ സൗ​മ്യ​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ.​ പു​ന​ലൂ​ർ സോ​മ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​ത​ന ഗാ​ന്ധി​ഭ​വ​ൻ സ്‌​നേ​ഹ​വീ​ട് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഗാ​ന്ധി​ഭ​വ​ൻ സ്‌​നേ​ഹ​വീ​ട് ന​ട​ത്തി​യ കൗ​ൺ​സ​ലിം​ഗി​ൽ സ​ഹോ​ദ​ര​ൻ പ്ര​ഭാ​ക​ര​ൻ എ​ത്തി കൂ​ട്ടി​കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.