പ്ര​തി​ഷേ​ധ ധ​ർ​ണ
Thursday, June 30, 2022 10:35 PM IST
ആ​ല​പ്പു​ഴ: ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളു​ക​ളി​ൽ അ​ന​ധ്യാ​പ​ക​രെ നി​യ​മി​ക്ക​ണ​മെ​ന്ന കെ​ഇ​ആ​ർ ച​ട്ട​വും ഹൈ​ക്കോ​ട​തി വി​ധി​യും അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു കേ​ര​ള എ​യ്ഡ​ഡ് സ്കൂ​ൾ നോ​ൺ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. എ.​എ. ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ഗേ​ഷ് ത​മ്പി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
അ​റു​പ​തു വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പു​ള്ള സ്റ്റാ​ഫ് പാ​റ്റേ​ണാ​ണ് അ​ന​ധ്യാ​പ​ക​രെ സം​ബ​ന്ധി​ച്ച് നി​ല​വി​ലു​ള്ള​ത്. അ​ധ്യാ​പ​ക - വി​ദ്യാ​ർ​ഥി അ​നു​പാ​ത​ത്തി​ൽ കാ​ലാ​കാ​ല​ങ്ങ​ളി​ൽ വ​രു​ത്തി​യ ഇ​ള​വ് പ​ക്ഷേ നാ​ളി​തു വ​രെ അ​ന​ധ്യാ​പ​ക​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.
പൊ​റു​തിമു​ട്ടി നി​ൽ​ക്കു​ന്ന ഹൈ​സ്കൂ​ൾ ജീ​വ​ന​ക്കാ​രെ നി​ർ​ബ​ന്ധ​മാ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജോ​ലി ചെ​യ്യി​ക്കു​ന്ന​ത് ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​നെ മ​റി​ക​ട​ക്കാ​ൻ കൊ​ണ്ടു​വ​ന്ന ത​ട്ടി​ക്കൂ​ട്ട് ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് കെ​ഇ​ആ​ർ ച​ട്ട​മ​നു​സ​രി​ച്ച് ഹ​യ​ർ സെ​ക്ക​ന്‍റ​റി​ക​ളി​ൽ മീ​നി​യ​ൽ, ക്ലാ​ർ​ക്ക്, ലൈ​ബ്രേ​റി​യ​ൻ ത​സ്തി​ക​ക​ളി​ൽ സ്ഥി​ര​നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
മ​നോ​ജ് മാ​ത്യു, എ​സ്. മ​നോ​ജ്, ഹ​രീ​ഷ്.​എ​ൻ, ചാ​ക്കോ തോ​മ​സ്, രാ​ജേ​ഷ്, സു​രേ​ഷ്‌​കു​മാ​ർ, സം​ഗീ​ത് എ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.