വി​ശു​ദ്ധ ചാ​വ​റയച്ചന്‍റെ ജ​ന്മ​ഗൃ​ഹ​ത്തി​ലേ​ക്കു​ള്ള‌ വേ​ലി​ക്കാ​ലു​ക​ൾ സാ​മൂ​ഹ്യവി​രു​ദ്ധ​ർ ത​ക​ർ​ത്തു
Thursday, June 30, 2022 10:35 PM IST
ആ​ല​പ്പു​ഴ: വി​ശു​ദ്ധ ചാ​വ​റ പി​താ​വി​ന്‍റെ ജ​ന്മ​ഗൃ​ഹ​ത്തി​ലേ​ക്കു​ള്ള‌ വേ​ലി​ക്കാ​ലു​ക​ൾ സാ​മൂ​ഹ്യ വി​രു​ധ​ർ ത​ക​ർ​ത്തു. കൈ​ന​ക​രി മൂ​ന്നാം വാ​ർ​ഡി​ൽ ചാ​വ​റ ജെ​ട്ടി മു​ത​ൽ ചാ​വ​റ ജ​ന്മ​ഗൃ​ഹ തീ​ർ​ഥാ​ട​ന കേ​ന്ദ്രം വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ റോ​ഡി​ലെ ചാ​വ​റ ജെ​ട്ടി മു​ത​ൽ കി​ഴ​ക്കോ​ട്ടു 100മീ​റ്റ​ർ വ​രെ​യു​ള്ള സ്ഥ​ല​ത്താ​ണ് സാ​മൂ​ഹ്യ​വി​രു​ധ​ർ അ​ഴി​ഞ്ഞാ​ടി​യ​ത്. സ​മീ​പ​ത്തെ അ​ഞ്ചു കു​ടും​ബ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സ്റ്റീ​ൽ നെ​റ്റ് വേ​ലി​ക്കാ​യി സ്ഥാ​പി​ച്ച 24 ഇ​രു​മ്പ് തൂ​ണു​ക​ളി​ൽ​എ​ട്ടു കാ​ലു​ക​ളാ​ണ് രാ​ത്രി ന​ശി​പ്പി​ച്ച​തെ​ന്ന് ചാ​വ​റ ജ​ന്മ​ഗ്ര​ഹ​തീ​ർ​ഥാ​ട​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് ഇ​രു​മ്പു​കു​ത്തി​യി​ൽ സി​എം​ഐ പ​റ​ഞ്ഞു.

യൂ​ണി​റ്റ് രൂ​പീ​ക​ര​ണ​വും
അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും

ആ​ല​പ്പു​ഴ: കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​തു​കു​ളം യൂ​ണി​റ്റ് രൂ​പീ​ക​ര​ണ​വും എ​സ്എ​സ്എ​ൽ സി, ​പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ഹോ​ട്ട​ൽ ഉ​ട​മ​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും മ​ക്ക​ളെ ആ​ദ​രി​ക്കു​ക​യും അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു. സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. രാ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​സ​ർ പി. ​താ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​വാ​ർ​ഡ് ദാ​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​യി മ​ഡോ​ണ നി​ർ​വ​ഹി​ച്ചു. വി. ​മു​ര​ളീ​ധ​ര​ൻ, എ​സ്. കെ. ​ന​സീ​ർ, മു​ഹ​മ്മ​ദ് കോ​യ, ര​മേ​ശ് ആ​ര്യാ​സ്, അ​ഡ്വ. ര​തീ​ഷ്, മ​നാ​ഫ്, ജോ​ർ​ജ് വൈ​ര​വ​ന, രാ​ജേ​ഷ് പ​ഠി​പ്പു​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.