ബു​ധ​നൂ​രി​ൽ ഇ​നി ബ​ന്തി​പ്പൂ മണം
Thursday, June 30, 2022 10:35 PM IST
മാ​ന്നാ​ർ: ബു​ധ​നൂ​രി​ലെ കു​ളി​ർ​കാ​റ്റി​ന് ഇ​നി ബ​ന്തി​പ്പൂ​മ​ണ​മാ​യി​രി​ക്കും. മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്ത് മ​നോ​ഹ​ര​ങ്ങ​ളാ​യ ബ​ന്തി​പ്പൂക്ക​ൾ നി​റ​ഞ്ഞ ഒ​രു മ​ല​ർ​വാ​ടി​യാ​കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്.
പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെടു​ത്തി ത​രി​ശു കി​ട​ന്നി​രു​ന്ന പു​ര​യി​ട​ങ്ങ​ളി​ൽ വ​നി​താ ക​ർ​ഷ​ക​രു​ടെ കു​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ന്തി കൃ​ഷി ചെ​യ്യാ​നാ​ണ് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
ഗു​ണ​മേ​ന്മ​യു​ള്ള ബ​ന്തി തൈ​ക​ളാ​ണ് ന​ടാ​നാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. വ​നി​താ ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം കൃ​ഷി ഓ​ഫീ​സ​ർ സൂ​സ​ൻ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​വ​രു​ന്നു. ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ 14 വാ​ർ​ഡു​ക​ളെ 15 ക്ല​സ്റ്റ​റു​ക​ളാ​യി തി​രി​ച്ച് ഒ​രു വാ​ർ​ഡി​ൽ 2000 ബ​ന്തി തൈ​ക​ളാ​ണ് ന​ടു​ന്ന​ത്.
ഓ​ണ​ക്കാ​ല​ത്ത് വി​ള​വെ​ടു​ക്ക​ത്ത​ക്ക രീ​തി​യി​ൽ വി​പ​ണി ക്ര​മീ​ക​രി​ക്കാ​നും ഇ​തി​ലൂ​ടെ ക​ഴി​യും. ഈ ​മ​നോ​ഹ​ര പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ആ​ർ. പു​ഷ്പ​ല​താ മ​ധു, ജി.​രാ​മ​കൃ​ഷ്ണ​ൻ, ജി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ന​ൽ​കു​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ സൂ​സ​ൻ തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.