ബ​ലാ​ൽ​സം​ഗ കേ​സി​ലെ പ്ര​തി​ക്ക് പി​ഴ​യും പ​ത്തു വ​ർ​ഷം ത​ട​വും
Thursday, June 30, 2022 10:35 PM IST
ഹ​രി​പ്പാ​ട്: ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള 22 കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി കു​മാ​ര​പു​രം പൊ​ത്ത​പ്പ​ള്ളി വ​ട​ക്ക് ചെ​ന്നാ​ട്ട് കോ​ള​നി​യി​ൽ മോ​ഹ​ന​നെ (46) പ​ത്തുവ​ർ​ഷം ക​ഠി​നത​ട​വി​നും 10,000 രൂ​പ പി​ഴ​യ​ട​യ്ക്കു​ന്ന​തി​നും ഹ​രി​പ്പാ​ട് അ​തി​വേ​ഗ കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജി എ​സ്.​ സ​ജി​കു​മാ​ർ ശി​ക്ഷ വി​ധി​ച്ചു.
പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്കു​പോ​യ സ​മ​യ​ത്ത് പ്ര​തി പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​പ്പാ​ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റാ​യി​രു​ന്ന ടി. ​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​ജി, രേ​ഖ എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​സ്. ര​ഘു ഹാ​ജ​രാ​യി.

വെ​ട്ടി​ക്കു​റ​ച്ച പ​ത്ര​പ്ര​വ​ർ​ത്ത​ക
പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്ക​ണം

ആ​ല​പ്പു​ഴ: വെ​ട്ടി​ക്കു​റ​ച്ച പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ആ​യി​രം രൂ​പ പെ​ൻ​ഷ​ൻ വ​ർ​ധ​ന എ​ന്ന​ത് 500 രൂ​പ​യാ​ക്കി കു​റ​ച്ച ന​ട​പ​ടി​യി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​യു. ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി ആ​ർ. രാ​ജേ​ഷ് റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജെ. ​ജോ​ജി മോ​ൻ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.