ക​ട​ലി​ൽ കാ​ണാ​താ​യ യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ ര​ണ്ടാം ദി​വ​സ​വും തു​ട​രു​ന്നു
Thursday, June 30, 2022 10:31 PM IST
ആ​ല​പ്പു​ഴ: കു​മ​ര​ക​ത്തുനി​ന്ന് സു​ഹൃ​ത്തി​നൊ​പ്പം ക​ട​ൽ കാ​ണാ​ൻ കാ​ട്ടൂ​രി​ലെ​ത്തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ ര​ണ്ടാം ദി​വ​സ​വും തു​ട​രു​ന്നു.
കു​മ​ര​കം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ ആ​പ്പീ​ത്ര ഭാ​ഗ​ത്ത് പു​ത്ത​ൻ​പു​ര പ​രേ​ത​നാ​യ വി​ശ്വം​ഭ​ര​ന്‍റെ മ​ക​ൻ അ​മ​ലി​നെ​യാ​ണ് (സു​നി- 24) കാ​ണാ​താ​യ​ത്. കു​മ​ര​കം പ​ഞ്ചാ​യ​ത്ത് 15ാം വാ​ർ​ഡി​ൽ പു​ത്ത​ൻ പ​റ​മ്പി​ൽ ഉ​ണ്ണി​ക്കു​ട്ട​നാ​പ്പ​മാ​ണ് അ​മ​ൽ കാ​ട്ടൂ​രി​ലെ​ത്തി​യ​ത്. 28ന് ​രാ​ത്രി​യി​ൽ കാ​ട്ടു​ർ തീ​ര​ത്ത് എ​ത്തി ക​ട​ലി​ൽ കാ​ണാ​താ​യ​താ​ണെ​ന്ന സം​ശ​യ​ത്താ​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നാ​വി​ക​സേ​ന, കോ​സ്റ്റ് ഗാ​ർ​ഡ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് എ​ന്നി​വ​ർ തെ​ര​ച്ചി​ലി​നു നേ​തൃ​ത്വം ന​ൽ​കി. ക​ട​ൽ​ക്ഷോ​ഭ​വും മ​ഴ​യും തി​ര​ച്ചി​ലി​ന് തി​രി​ച്ച​ടി​യാ​യി.