വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം
Thursday, June 30, 2022 10:31 PM IST
കു​ട്ട​നാ​ട്: ജൂ​ലൈ മൂ​ന്ന് ഞാ​യ​ർ ദു​ക്റാ​ന തി​രു​നാ​ൾ ദി​നം പ്ര​വൃ​ത്തിദി​ന​മാ​ക്കി പൊ​തു​മ​രാ​മ​ത്ത് ഇ​റ​ക്കിയ ​വി​വാ​ദ ഉ​ത്ത​ര​വ് ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക്രൈ​സ്ത​വ അ​ല്മാ​യ ഐ​ക്യ​വേ​ദി സം​സ്ഥാ​നസ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.​ മാ​ർ​ത്തോ​മ്മ ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 1950-ാം ​വാ​ർ​ഷി​ക​ത്തി​ൽ ഫ​യ​ലു​ക​ൾ കെ​ട്ടി​ക്കിട​ക്കു​ന്ന​തു തീ​ർ​പ്പാ​ക്കാ​ൻ വേ​ണ്ടി ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളാ​യ ജീ​വ​ക്കാ​രെ പ്ര​വൃ​ത്തിദി​ന​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക്രൈ​സ്ത​വ അ​ല്മാ​യ ഐ​ക്യ​വേ​ദി ആ​വ​ശ്യ​പ്പെട്ടു.
ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ പി​ഡ​ബ്ല്യു​ഡി ഓ​ഫീ സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. യോ​ഗ​ത്തി​ൽ ഐ​ക്യ​വേ​ദി ചെ​യ​ർ​മാ​ൻ ഒൗ​സേ​പ്പച്ച​ൻ ചെ​റു​കാ​ട് അ​ധ്യക്ഷ​ത വ​ഹി​ച്ചു.
നൈ​നാ​ൻ തോ​മ​സ്, സൈ​ബി അ​ക്ക​ര, തോ​മ​സ് വ​ർ​ക്കി, വ​ർ​ഗീ​സ് മാ​ത്യു, ​ജയിം​സ് കൊ​ച്ചുകു​ന്നേ​ൽ, എ.​സി. വി​ജ​യ​പ്പ​ൻ, ജോ​ർ​ജു​കു​ട്ടി വാ​ണി​യ​പ്പുര​യ്ക്ക​ൽ, സു​നി​ൽ കു​ര്യാ​ള​ശേ​രി, പ്ര​കാ​ശ് പ​ന​വേ​ലി, ജേ​ക്ക​ബ് പെ​രു​ന്പ്ര, ജോ​സി പു​തു​മ​ന, സ​ണ്ണി​ച്ച​ൻ ക​ക്കാ​ട്ടു​പ​റ​ന്പി​ൽ, സ​ണ്ണി മു​ട്ടാ​ർ എ​ന്നിവ​ർ പ്ര​സം​ഗി​ച്ചു.