ജി​ല്ല​യി​ലെ ബാ​ങ്കു​ക​ള്‍ ന​ൽ​കി​യ​ത് 21,352 കോ​ടി
Thursday, June 30, 2022 10:31 PM IST
ആ​ല​പ്പു​ഴ: 2021-22 സാ​മ്പ​ത്തി​ക വ​ര്‍​ഷം ജി​ല്ല​യി​ലെ ബാ​ങ്കു​ക​ള്‍ 21,352 കോ​ടി രൂ​പ വാ​യ്പ​യാ​യി വി​ത​ര​ണം ചെ​യ്തു. ലീ​ഡ് ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച​ത്.
ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ അ​വ​സാ​ന പാ​ദ​ത്തി​ല്‍ 4,093 കോ​ടി രൂ​പ​യാ​ണ് വാ​യ്പ ഇ​ന​ത്തി​ല്‍ ജി​ല്ല​യി​ല്‍ വി​ത​ര​ണം ചെ​യ്ത​ത്.
മു​ന്‍​ഗ​ണ​നാ മേ​ഖ​ല​ക​ള്‍​ക്ക് 9400.59 കോ​ടി രൂ​പ ന​ല്‍​കി. കാ​ര്‍​ഷി​ക വാ​യ്പ​യാ​യി 4542.2 കോ​ടി​യും കാ​ര്‍​ഷി​കേ​ത​ര വാ​യ്പ​യാ​യി 1613.75 കോ​ടി​യും മ​റ്റു മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ന് 919.31 കോ​ടി രൂ​പ​യും ന​ല്‍​കി. ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളു​ടെ ആ​കെ വാ​യ്പ ഡി​സം​ബ​ര്‍ 2021ലെ 21,316 ​കോ​ടി രൂ​പ​യി​ല്‍നി​ന്നു 2022 മാ​ര്‍​ച്ച് 31ന് 21,352 ​കോ​ടി രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. വി​ദ്യാ​ഭ്യാ​സ വാ​യ്പ ഇ​ന​ത്തി​ല്‍ 3,836 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 17,72,467 രൂ​പ ന​ല്‍​കി. യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​രേ​ണു രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ.​എം. ആ​രി​ഫ് എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ എം. ​അ​രു​ണ്‍, ആ​ര്‍​ബി​ഐ പ്ര​തി​നി​ധി എ.​കെ. കാ​ര്‍​ത്തി​ക്, ജ്യൂ​ഡ് ജെ​റാ​ര്‍​ത്ത്, ടി.കെ. പ്രേം​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.