ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് സ​മ​യ​കൃ​ത്യ​ത പാ​ലി​ക്ക​ണം
Thursday, June 30, 2022 10:31 PM IST
ആ​ല​പ്പു​ഴ: ഗു​രു​വാ​യൂ​ർ-​തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് നി​ല​വി​ലെ സ​മ​യ​ക്ര​മം പാ​ലി​ച്ച് രാ​വി​ലെ 9.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്താ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ.​എം.​ആ​രി​ഫ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. രാ​വി​ലെ ആ​ല​പ്പു​ഴ വ​ഴി തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും പ്ര​ധാ​ന ആ​ശ്ര​യ​മാ​ണ് ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ്.
പൂ​ന-​ക​ന്യാ​കു​മാ​രി ജ​യ​ന്തി ജ​ന​ത എ​ക്സ്പ്ര​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സി​ന്‌ മു​ന്പി​ലാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കു​ന്ന വി​ധ​മാ​ണ്‌ സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ജ​യ​ന്തി ജ​ന​ത വൈ​കു​ന്ന​ത​നു​സ​രി​ച്ച് പ​ല​സ്റ്റേ​ഷ​നു​ക​ളി​ലും ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് പി​ടി​ച്ചി​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് എം​പി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കൃ​ത്യ​സ​മ​യം പാ​ലി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ബി.​ജി.​മ​ല്യ, തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ ആ​ർ. മു​കു​ന്ദ് എ​ന്നി​വ​ർ​ക്ക് എം​പി ക​ത്ത് ന​ൽ​കി.