ടോ​യ്‌​ല​റ്റ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം
Thursday, June 30, 2022 10:31 PM IST
തു​റ​വൂ​ർ: കോ​ടം​തു​രു​ത്ത് ഗ​വ വി​വി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച ടോ​യ്‌​ല​റ്റ് കോം​പ്ല​ക്സി​ന്‍റെ ഉ​ദ്ഘാ​ട​നം അ​രൂ​ർ എം​എ​ൽ​എ ദ​ലീ​മാ ജോ​ജോ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി 13.44 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് കോം​പ്ല​ക്സ് ഒ​രു​ക്കി​യ​ത്. 470 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തീ​ർ​ണ​മു​ള്ള ടോ​യ്‌​ല​റ്റ് കോം​പ്ല​ക്സ് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ​ക്കൊ​പ്പം ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ന​ന്തു ര​മേ​ശ​ൻ, പ്രി​ൻ​സി​പ്പ​ൽ വി.​മ​ഞ്ജു, ഹെ​ഡ്മി​സ്ട്ര​സ് പി. ​ബി​ന്ദു​ലേ​ഖ, പി ​ടി എ ​പ്ര​സി​ഡ​ന്‍റ് എ. ​ഉ​ദ​യ​ൻ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​ർ​ഷ​ക സ​ഭ​യും ഞാ​റ്റു​വേ​ല
ച​ന്ത​യും

മാ​ങ്കാം​കു​ഴി: ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ഷ​ക സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും ന​ട​ത്തി. ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ സ​തീ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ നി​ബി​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കു​ക​യും ക​ർ​ഷ​ക​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​ജാ​ത, സു​മേ​ഷ്, ഗോ​കു​ൽ രം​ഗ​ൻ, മ​ഹേ​ഷ് വ​ഴു​വാ​ടി ര​മ്യ സു​നി​ൽ , വ​ത്സ​ല കു​മാ​രി, അ​മ്പി​ളി, ല​തി​ക സു​രേ​ഷ്, ഉ​ഷ, മാ​വേ​ലി​ക്ക​ര കൃ​ഷി അ​സി.​ ഡ​യ​റ​ക്ട​ർ സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.