ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്നു; ര​ണ്ടു പേ​ർ​ക്കു പ​രി​ക്ക്
Thursday, June 30, 2022 10:31 PM IST
മാ​ന്നാ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ര​ണ്ട് വീ​ടു​ക​ൾ ത​ക​ർ​ന്നു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​വു​ക്ക​ര മ​ണ​ലി​ൽ തെ​ക്കെ​തി​ൽ സി​ന്ധു​വി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ ചു​വ​രു​ക​ളും പൊ​ളി​ഞ്ഞു. ഈ ​സ​മ​യം വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന സി​ന്ധു​വി​നും മ​ക​ൾ ദി​യ​യ്ക്കും പ​രി​ക്കു​ണ്ട്.
സി​ന്ധു​വി​ന്‍റെ കൈ​യു​ടെ തോ​ളെ​ല്ലി​ന് പൊ​ട്ട​ലു​ണ്ട്. ശ​ബ്ദം കേ​ട്ടെ​ത്തി​യ അ​യ​ൽ​ക്കാ​രാ​ണ് ഇ​വ​രെ വീ​ടി​നു​ള്ളി​ൽ നി​ന്നു വെ​ളി​യി​ലെ​ത്തി​ച്ച​ത്. ശ​ക്ത​മാ​യ മ​ഴ​യി​ൽ ബു​ധ​നൂ​ർ പ​രി​ത്തി​യെ​ത്തി​ൽ അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ൽ തെ​ങ്ങു വീ​ണു. വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കു​ളി​മു​റി​യും അ​ടു​ക്ക​ള​യു​ടെ മേ​ൽ​ക്കൂ​ര​യും ത​ക​ർ​ന്നു. ഭി​ത്തി​ക​ൾ​ക്കും വി​ള്ള​ൽ സം​ഭ​വി​ച്ചു.