അ​ന്ധ​കാ​ര​ന​ഴി​യി​ൽ മ​ണ​ൽ​ഖ​ന​നം വി​ല​ക്കി
Thursday, June 30, 2022 10:31 PM IST
ആ​ല​പ്പു​ഴ: തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​പ്ര​കാ​രം മ​ണ​ൽ​ഖ​ന​ന നി​രോ​ധ​ന മേ​ഖ​ല​യാ​യ അ​ന്ധ​കാ​ര​ന​ഴി തീ​ര​ദേ​ശ​ത്തു​നി​ന്നു മ​ണ​ൽ ക​ട​ത്താ​നോ പ്ര​കൃ​തി സ​മ്പ​ത്ത് ചൂ​ഷ​ണം ചെ​യ്യാ​നോ പാ​ടി​ല്ലെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഇ​ത്ത​രം നീ​ക്കം ആ​രെ​ങ്കി​ലും ന​ട​ത്തി​യാ​ൽ പോ​ലീ​സും റ​വ​ന്യു വ​കു​പ്പും സം​യു​ക്ത​മാ​യി ത​ട​യ​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​തി​ലേ​ക്കാ​യി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക​യോ 24 മ​ണി​ക്കൂ​റും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്തെ ജൈ​വ​ഭൂ​മി​ശാ​സ്ത്രം പ​ഠ​ന വി​ധേ​യ​മാ​ക്ക​ണം. ഇ​തി​നു വേ​ണ്ടി കോ​സ്റ്റ​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ജി​യോ​ളി​ക്ക​ൽ വ​കു​പ്പു​ക​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ന​ട​പ​ടി​യെ​ടു​ക്ക​ണം.

തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന പ്ര​ള​യ​വും ക​ട​ൽ​ക്ഷോ​ഭ​വും പ്ര​തി​രോ​ധി​ക്കാ​നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​നും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. മ​ണ​ൽ​ത്തി​ട്ട ന​ഷ്ട​പ്പെ​ടു​ന്ന​തു മൂ​ലം തീ​ര​ദേ​ശ​ത്തെ ഏ​തു സ​മ​യ​ത്തും ക​ട​ലെ​ടു​ക്കു​ന്ന അ​വ​സ്ഥ​യു​ണ്ടെ​ന്നു പ​രാ​തി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.