വേ​ന്പ​നാ​ട്ടു കാ​യ​ലി​നെ വ​ല​ച്ചു മാ​ലി​ന്യം വ​ഴി​മു​ട്ടി മ​ത്സ്യ​ബ​ന്ധ​നം
Wednesday, June 29, 2022 10:50 PM IST
പൂ​ച്ചാ​ക്ക​ൽ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​യി​ലാ​ക്കി കാ​യ​ലി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പെ​രു​കി. വേ​മ്പ​നാ​ട്ടു കാ​യ​ലി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഒ​ഴു​കി ന​ട​ക്കു​ന്ന​തു​മൂ​ലം മ​ത്സ്യ​ബ​ന്ധ​നം പോ​ലും ന​ട​ത്താ​ൻ പ​റ്റാ​ത്ത വി​ധ​മാ​യ​തു തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ​യും പ​ട്ടി​ണി​യി​ലാ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മ​ഴ​യി​ലും കാ​റ്റി​ലും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു ഒ​ഴു​കി​യെ​ത്തി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് കാ​യ​ലി​ൽ പ്ര​ശ്ന​മാ​കു​ന്ന​ത്. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തി​നാ​ൽ ആ​ല​പ്പു​ഴ, കു​ട്ട​നാ​ട്, കൈ​ന​ക​രി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു ഒ​ഴു​കി​യെ​ത്തി​യ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് കാ​യ​ലി​ൽ കു​മി​ഞ്ഞു കൂ​ടി​യി​രി​ക്കു​ന്ന​ത്.

വ​ല​യി​റ​ക്കാ​നാ​വാ​തെ

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു വ​ല​യി​റ​ക്കാ​ൻ പ​റ്റു​ന്നി​ല്ല. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി കാ​യ​ലി​ൽ അ​വി​ട​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഊ​ന്നി​ക്കു​റ്റി​ക​ളി​ൽ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്നു. കാ​യ​ലി​ൽ ആ​യി​ര​ത്തി​നു​മേ​ൽ ഇ​ത്ത​രം ഊ​ന്നി​ക്കു​റ്റി​ക​ളാ​ണ് ഉ​ള​ള​ത്. ഇ​വ​യി​ലൊ​ന്നി​ലും വ​ല​യി​ടാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. ക​ഴി​ഞ്ഞ മ​ഴ​യി​ലും ശ​ക്ത​മാ​യ ഒ​ഴു​ക്കു​മൂ​ലം കാ​യ​ലി​ലെ ഊ​ന്നി വ​ല​ക​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പൂ​ച്ചാ​ക്ക​ൽ, മ​ണ​പ്പു​റം, കു​ട​പു​റം, പാ​ണാ​വ​ള്ളി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ മാ​ലി​ന്യം അ​ടി​ഞ്ഞി​രി​ക്കു​ന്ന​ത്.

മ​ത്സ്യ​ങ്ങ​ൾ​ക്കു
വം​ശ​നാ​ശം

വേ​മ്പ​നാ​ട്ട് കാ​യ​ല്‍ ഇ​ത്ത​രം മാ​ലി​ന്യ​ത്താ​ൽ നി​റ​ഞ്ഞ​തോ​ടെ മ​ത്സ്യ​സ​മ്പ​ത്തും ഗ​ണ്യ​മാ​യി കു​റ​ഞ്ഞ് പ​ല മ​ത്സ്യ​ങ്ങ​ളും വം​ശ​നാ​ശ ഭീ​ഷ​ണി​യി​ലാ​ണ്. ആ​റ്റു​കൊ​ഞ്ച്, ക​ക്ക, മ​ഞ്ഞ​ക്കൂ​രി എ​ന്നി​വ​യു​ടെ പ്ര​ജ​ന​ന​ത്തി​നു സ​ഹാ​യ​ക​മാ​യ ഓ​രു വെ​ള​ളം ആ​വ​ശ്യ​ത്തി​നു ക​ട​ന്നു​വ​രാ​ത്ത​തും വി​ന​യാ​യി​ട്ടു​ണ്ട്. ശ​ക്തി​യാ​യ ഒ​ഴു​ക്കു​മൂ​ലം ഇ​ത്തി​പ്പു​ഴ, മു​റി​ഞ്ഞ​പു​ഴ എ​ന്നീ പു​ഴ​ക​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ എ​ക്ക​ൽ അ​ടി​ഞ്ഞ​തു മൂ​ലം വേ​മ്പ​നാ​ട്ട് കാ​യ​ലി​ലെ 50 ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ ക​ക്ക​യും മൂ​ടി​പ്പോ​യി​ട്ടു​ണ്ട്. ഇ​തു​മൂ​ലം പ​ര​മ്പ​രാ​ഗ​ത ക​ക്കാ​വാ​ര​ൽ തൊ​ഴി​ൽ ചെ​യ്തു ജീ​വി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.
മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​നാ​വാ​തെ പ​ട്ടി​ണി​യി​ലാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു സ​ർ​ക്കാ​രി​ൽ നി​ന്നു ആ​വ​ശ്യ​മാ​യ സ​ഹാ​യം കി​ട്ട​ണ​മെ​ന്നാ​ണ് ‌ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. കാ​യ​ലി​ൽ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.