ക​ട​ൽ കാ​ണാ​നെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളെ കാ​ണാ​നി​ല്ല; തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Wednesday, June 29, 2022 10:50 PM IST
ആ​ല​പ്പു​ഴ: കു​മ​ര​ക​ത്തുനി​ന്നു ക​ട​ൽ കാ​ണാ​ൻ കാ​ട്ടൂ​ർ തീ​ര​ത്തെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളാ​യ യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ തി​ര​മാ​ല​യി​ൽ പെ​ട്ട് കാ​ണാ​താ​യി. കു​മ​ര​കം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ ആ​പ്പീ​ത്ര ഭാ​ഗ​ത്ത് പു​ത്ത​ൻ​പു​ര പ​രേ​ത​നാ​യ വി​ശ്വം​ഭ​ര​ന്‍റെ മ​ക​ൻ അ​മ​ൽ (സു​നി-24)​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​യാ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന കു​മ​ര​കം പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡി​ൽ പു​ത്ത​ൻ പ​റ​മ്പി​ൽ കൊ​ച്ചു​മോ​ന്‍റെ മ​ക​ൻ ഉ​ണ്ണി​ക്കു​ട്ട​നാ​ണ് ര​ക്ഷ​പ്പെട്ട​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ച ഒ​ന്ന​ര​യാ​ണ് സം​ഭ​വം. പോ​ലീ​സ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യെ​ങ്കി​ലും ക​ട​ൽ ശ​ക്ത​മാ​യ​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു പോ​ലും തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നാ​വി​ക സേ​ന, കോ​സ്റ്റ്ഗാ​ർ​ഡ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എ​ന്നി​വ​രു​ടെ സ​ഹാ​യം പോ​ലീ​സ് തേ​ടി. ക​ട​ൽ​ക്ഷോ​ഭ​വും മ​ഴ​യും തെ​ര​ച്ചി​ലി​ന് തി​രി​ച്ച​ടി​യാ​യി.
സം​ഭ​വ​ത്തെക്കുറി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്: പെ​യി​ന്‍റിം​ഗും പ​ത്ര​വി​ത​ര​ണ​വും ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു അ​മ​ൽ. ബാ​ഗ്ലൂ​രി​ൽ ജോ​ലി​യു​ള്ള ഉ​ണ്ണി​ക്കു​ട്ട​ൻ നാ​ട്ടി​ലെ​ത്തി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യി​ട്ടു​ള്ളു. ഇ​രു​വ​രും മ​ദ്യ​പി​ച്ച ശേ​ഷം കു​മ​ര​ക​ത്തുനി​ന്ന് കാ​ട്ടൂ​ർ ജം​ഗ്ഷ​ന് പ​ടി​ഞ്ഞാ​റെ തീ​ര​ത്ത് അ​ർ​ധ​രാ​ത്രി​യോ​ടെ എ​ത്തി. ഇ​രു​വ​രും ക​ട​ലി​ൽ കു​ളി​ച്ച​ശേ​ഷം ക​ട​ൽ​ത്തീ​ര​ത്ത് ഉ​റ​ങ്ങാ​ൻ കി​ട​ന്നു.
പു​ല​ർ​ച്ചേ ഉ​ണ്ണി​ക്കു​ട്ട​ൻ ഉ​ണ​ർ​ന്ന​പ്പോ​ൾ അ​മ​ലി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഉ​റ​ങ്ങി​യ സ്ഥ​ല​ത്ത് അ​മ​ലി​ന്‍റെ ഫോ​ണും ചെ​രു​പ്പു​ക​ളും മാ​ത്രം. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് മ​ണ്ണ​ഞ്ചേ​രി​യി​ൽനി​ന്ന് പോ​ലീ​സ് എ​ത്തി. ഉ​ണ്ണി​ക്കു​ട്ട​നോ​ട് പോ​ലീ​സ് അ​ന്വേ​ഷി​ച്ച​പ്പോ​ൾ മ​ദ്യ​പി​ച്ച ശേ​ഷ​മാ​ണ് തീ​ര​ത്ത് എ​ത്തി​യ​തെ​ന്ന് പ​റ​ഞ്ഞു. അ​മ​ലി​ന്‍റെ ബ​ഡു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.