ചെളിയായി ച​ണ്ണ​യി​ൽ റോ​ഡ്: ഓ​ട്ടോ​പോ​ലും ല​ഭ്യ​മാ​കാ​തെ നാ​ട്ടു​കാ​ർ
Wednesday, June 29, 2022 10:50 PM IST
മാ​ന്നാ​ർ: പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡി​ൽ കു​ര​ട്ടി​ക്കാ​ട് മി​നി ജം​ഗ്ഷ​ൻ ച​ണ്ണ​യി​ൽ റോ​ഡ് ത​ക​ർ​ന്ന് കാ​ൽ​ന​ട യാ​ത്ര​പോ​ലും ദു​ഷ്ക​ര​മാ​യി.

സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം, നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്. മ​ഹാ​പ്ര​ള​യ​ത്തി​ലാ​ണ് റോ​ഡ് ഇ​ത്ര​യും ത​ക​ർ​ന്ന് താ​റു​മാ​റാ​യ​ത്. മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ആ​ഴ​ത്തി​ലു​ള്ള കു​ഴി​ക​ളി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ന്ന് ദു​ർ​ഗ​ന്ധം പ​ര​ത്തു​ക​യാ​ണ്.

വാ​ഹ​ന​യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും കു​ഴി​ക​ളി​ൽ വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. സ്കൂ​ൾ, കോ​ള​ജ്, ക്ഷേ​ത്ര​ങ്ങ​ൾ, പ​ള്ളി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും പോ​കാ​ൻ അ​ത്യാ​വ​ശ്യ​ത്തി​നു ഓ​ട്ടോ​റി​ക്ഷ പോ​ലും വ​രി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

ഈ ​വ​ഴി​യി​ലൂ​ടെ മു​ട്ടു​മ്പാ​ട്ടു ഭാ​ഗ​ത്തേ​ക്കു നേ​ര​ത്തെ വ​ഴി​യു​ണ്ടാ​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, ഈ ​ഭാ​ഗം കാ​ടു​ക​യ​റി സ​ഞ്ചാ​ര​യോ​ഗൃ​മ​ല്ലാ​ത്താ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.

ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​രെ നി​ന്നു​ള്ള മ​ലി​ന​ജ​ലം ഒ​ഴു​കി എ​ത്തു​ന്ന​ത് ഈ ​റോ​ഡി​ലേ​ക്കാ​ണ്. മ​ലി​ന​ജ​ല​ത്തി​ലു​ടെ യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കു കാ​ല് ചെ​റി​ഞ്ഞു പൊ​ട്ടു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

മ​ഴ​യ്ക്കു മു​മ്പെ ച​ണ്ണ​യി​ൽ ഭാ​ഗ​ത്തേ ഈ ​വ​ഴി എ​ങ്കി​ലും ശ​രി​യാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

അ​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​വാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.