പ​രി​ശു​ദ്ധ പ​ത്രോ​സ് പൗ​ലോ​സ് ശ്ലീ​ഹ​ന്മാ​രു​ടെ ഓ​ര്‍​മപ്പെരു​ന്നാ​ള്‍
Wednesday, June 29, 2022 10:46 PM IST
മാ​ന്നാ​ർ: പ​രു​മ​ല സെ​മി​നാ​രി​യു​ടെ കാ​വ​ല്‍ പി​താ​ക്ക​ന്മാ​രാ​യ പ​രി​ശു​ദ്ധ പ​ത്രോ​സ് പൗ​ലോ​സ് ശ്ലീ​ഹ​ന്മാ​രു​ടെ ഓ​ര്‍​മപ്പെരു​ന്നാ​ള്‍ ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ​യോ​ടെ സ​മാ​പി​ച്ചു. രാ​വി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​ധാ​ന കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.
വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു ശേ​ഷം വി​ശു​ദ്ധ റാ​സ​യും തു​ട​ര്‍​ന്ന് വി​ശ്വാ​സി​ക​ള്‍​ക്ക് ശ്ലൈ​ഹി​ക വാ​ഴ്്‌വും ന​ല്‍​കി. കെ.വി. പോ​ള്‍ റ​മ്പാ​ന്‍, ഫാ. ​ജെ. മാ​ത്തു​ക്കു​ട്ടി, ഫാ. ​എ​ല്‍​ദോ​സ് ഏ​ലി​യാ​സ് എ​ന്നി​വ​ര്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

പ്ലേ ​സോ​ണ്‍ ട​ര്‍​ഫ് ഉ​ദ്ഘാ​ട​നം നാ​ളെ

മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര​യു​ടെ കാ​യി​ക ഭൂ​പ​ട​ത്തി​ല്‍ പു​തു​ച​രി​ത്രം ര​ചി​ക്കാ​ന്‍ പോ​കു​ന്ന അ​ന്ത​ര്‍​ദേ​ശീ​യ നി​ല​വാ​ര​മു​ള്ള പ്ലേ ​സോ​ണ്‍ ട​ര്‍​ഫ് നാ​ളെ വൈ​കി​ട്ട് 7ന് ​ഫി​ഷ​റീ​സ് സാം​സ്‌​കാ​രി​ക വ​കു​പ്പു മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​എ​സ്. അ​രു​ണ്‍കു​മാ​ര്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​കും. ഡോ.​പി.​സു​നി​ല്‍ കു​മാ​ര്‍, പ്ര​ഫ. ബോ​ബി ഉ​മ്മ​ന്‍​ കു​ര്യ​ന്‍, ഡേ​വി​ഡ് ജോ​സ​ഫ്, പ്ര​ഫ. ജി​ല്‍​സ് വ​ര്‍​ഗീ​സ്, സി​ബു നൊ​സ്റ്റാ​ള്‍​ജി​യ എ​ന്നി​വ​ര്‍ പ്രസംഗിക്കും.