നാ​യ​ർ​സ​മാ​ജം സ്‌​കൂ​ളി​ൽ ഫ​ലവൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു
Wednesday, June 29, 2022 10:46 PM IST
മാ​ന്നാ​ർ: വി​ദ്യാ​ർ​ഥി​ക​ളി​ൽ പാ​രി​സ്ഥി​തി​കാ​വ​ബോ​ധം ഉ​ണ​ർ​ത്തു​ന്ന​തി​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ഓ​രോ വ്യ​ക്തി​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന തി​രി​ച്ച​റി​വ് സൃ​ഷ്ടി​ക്കു​ന്ന​തി​നും ആ​ല​പ്പു​ഴ സാ​മൂ​ഹ്യ വ​ന​വ​ൽ​ക്ക​ര​ണ​വി​ഭാ​ഗം ചെ​ങ്ങ​ന്നൂ​ർ റേ​ഞ്ചും നാ​യ​ർ സ​മാ​ജം സ്‌​കൂ​ളും സം​യു​ക്ത​മാ​യി നാ​യ​ർ സ​മാ​ജം ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ ഫ​ല വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു.
പേ​ര, റം​ബു​ട്ടാ​ൻ, നെ​ല്ലി, ഞാ​വ​ൽ, അ​ശോ​കം തു​ട​ങ്ങി വി​വി​ധ​യി​നം തൈ​ക​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ച​ത്.
സ്‌​കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക സു​ജ എ.​ആ​ർ, ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ആ​രി​ഫ്, അ​ധ്യാ​പ​ക​രാ​യ പ്ര​ശാ​ന്ത് പി.​റ്റി, അ​ജി​ത് കു​മാ​ർ, ശി​ല്പ, പ്രീ​തി​നാ​യ​ർ, സ്നേ​ഹ​പ്ര​കാ​ശ്, ജ്യോ​തി പി.​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.