കേ​ര ക​ർ​ഷ​ക​രെ സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ച്ചു: കേ​ര​ള കോ​ൺ​ഗ്ര​സ്
Wednesday, June 29, 2022 10:46 PM IST
ചേ​ര്‍​ത്ത​ല: ന്യാ​യ​വി​ല ന​ൽ​കി പ​ച്ച​ത്തേ​ങ്ങ സം​ഭ​രി​ക്കാ​മെ​ന്നു​ള്ള സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം പാ​ഴ്‌വാ​ക്കാ​യെ​ന്നും കേ​ര ക​ർ​ഷ​ക​രെ സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി. ഇ​തി​നെ​തി​രേ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​യ​ക് കാ​വി​ൽ പ​റ​ഞ്ഞു.
കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ ചേ​ർ​ത്ത​ല നി​യോ​ജ​കമ​ണ്ഡ​ലം സ​മ്മേ​ള​ന​വും കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം.​സി. ചാ​ക്കോ മ​ങ്കു​ഴി​ക​രി​ക്കു​ള്ള സ്വീ​ക​ര​ണ സ​മ്മേ​ള​ന​വും കോ​ക്ക​മം​ഗ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​മ്മി​ച്ച​ൻ ആ​റ്റു​മ്മേ​ൽ, തോ​മ​സ് പെ​രേ​മ​ടം, എം.​സി. ചാ​ക്കോ, ജോ​സ​ഫ് ന​ട​യ്ക്ക​ൽ, ഷാ​ജി​മോ​ൻ പു​ത്ത​ൻ​ക​രി, ഷാ​ജി ന​ടു​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.