മാവേലിക്കര: അഗ്നിപഥ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര-നൂറനാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ മാവേലിക്കര ഹെഡ് പോസ്റ്റോഫീസ് പടിക്കല്‍ ധര്‍ണാസമരം നടത്തി. കെപിസിസി നിര്‍വാഹക സമിതി അംഗം കോശി എം.കോശി സമരം ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ഗോപന് അധ്യക്ഷത വഹിച്ചു.
കെ.കെ.ഷാജു, കല്ലുമല രാജന്, കെ.ആര്. മുരളീധരന്, ഹരിപ്രകാശ്, അഡ്വ. കുഞ്ഞുമോള്‍ രാജു, നൈനാന് സി. കുറ്റിശേരില്‍, അനി വര്‍ഗീസ്, ലളിത രവീന്ദ്രനാഥ്, കെ.എല്‍. മോഹന്‍ലാല്‍, എം.കെ.സുധീര്‍, ബി.രാജലക്ഷ്മി, രാജന് പൈനുമ്മൂട്, മനോജ് സി.ശേഖര്‍, ജി.വേണു, വന്ദന സുരേഷ്, അനില്‍ പാറ്റൂര്‍, കെ.സി. ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.