ഭ​വ​നപ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളെ സ​ർ​ക്കാ​ർ വ​ഞ്ചി​ക്കു​ന്നു: കോ​ൺ​ഗ്ര​സ്
Tuesday, June 28, 2022 10:43 PM IST
ആ​ല​പ്പു​ഴ: പി​എം​എ​വൈ, ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളെ നി​രാ​ശ​രാ​ക്കു​ക​യും , വ​ഞ്ചി​ക്കു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്ന് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള​ത്തി​ൽ പ്ര​ള​യ സ​ഹാ​യ​ത്തി​നാ​യി പ​തി​നാ​യി​രം രൂ​പ കൈ​പ്പ​റ്റി​യ​വ​രെ ഭ​വ​ന പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട എ​ന്ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം ദ്രോ​ഹ​മാ​ണ്. ര​ണ്ടാം ഡി​പി ആ​റി​ലെ ര​ണ്ടാം ഗ​ഡു​വി​ലെ സ​ർ​ക്കാ​ർ വി​ഹി​ത​മാ​യ എ​ൺ​പ​തി​നാ​യി​രം രൂ​പ നാ​ളി​തു​വ​രെ ന​ൽ​കാ​തി​രി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് പു​തി​യ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​വാ​നും ഏ​ഴാം ഡി​പി​ആ​ർ ആ​രം​ഭി​ക്കു​വാ​നും നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്.
പ്ര​ള​യ ന​ഷ്ട​ത്തി​ന് സ​ഹാ​യ​ധ​നം കൈ​പ്പ​റ്റി​യ​വ​രി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ നി​വാ​സി​ക​ൾ, വി​ശേ​ഷി​ച്ചും കി​ഴ​ക്ക​ൻ വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ൾ ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടാ​നാ​കാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്. ഭ​വ​ന പ​ദ്ധ​തി​ക​ൾ​ക്ക് കാ​ല​താ​മ​സം വ​രു​ത്തു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ളാ​ണ് ഗ​ഡു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലെ പു​തി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ.
ഇ​പ്ര​കാ​രം ഭ​വ​ന​പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​യി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്നും പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​വാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​വാ​ൻ ന​ഗ​ര​സ​ഭ ഭ​ര​ണ നേ​തൃ​ത്വം ത​യാ​റാ​വു​ന്നി​ല്ലെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ഭൂ​ര​ഹി​ത - ഭ​വ​ന ര​ഹി​ത​രു​ടെ പ​ട്ടി​ക സ​ർ​ക്കാ​ർ നി​ല​വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് പ്ര​ഹ​സ​ന​മാ​ണ്. 2018 ൽ ​ആ​യി​ര​ത്തി​നു മു​ക​ളി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ലി​സ്റ്റ് ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ മാ​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച സ​ർ​ക്കാ​ർ ഒ​രാ​ൾ​ക്ക് ഒ​രു സെ​ന്‍റ് ഭൂ​മി പോ​ലും ന​ൽ​കാ​തെ​യാ​ണ് ഇ​പ്പോ​ൾ പു​തി​യ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. യാ​തൊ​രു ത​യാ​റെ​ടു​പ്പു​മി​ല്ലാ​തെ ഇ​പ്ര​കാ​രം ഭൂ​ര​ഹി​ത​രെ വ​ല​യ്ക്കു​ന്ന ന​ട​പ​ടി ഒ​ഴി​വാ​ക്കേ​ണ്ട​താ​ണെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ റീ​ഗോ രാ​ജു, സ​ജേ​ഷ് ചാ​ക്കു പ​റ​മ്പി​ൽ, പി.​എ​സ്. ഫൈ​സ​ൽ, ജി. ​കൊ​ച്ചു​ത്രേ​സ്യ, സു​മം സ്ക​ന്ദ​ൻ, ജി. ​ശ്രീ​ലേ​ഖ, അ​മ്പി​ളി അ​ര​വി​ന്ദ്, ജെ​സി​മോ​ൾ, പി.​ജി. എ​ലി​സ​ബ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.