ചി​ത്ത​ര​ഞ്ജ​ന് നെ​ല്ലി​ക്കാ​ത്ത​ളം വ​യ്ക്കേ​ണ്ടി​വ​രും: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Tuesday, June 28, 2022 10:43 PM IST
ആ​ല​പ്പു​ഴ: പി​ണ​റാ​യി വി​ജ​യ​നും സി​പി​എം നേ​താ​ക്ക​ളും ന​ട​ത്തി​യ വ​ന്‍ അ​ഴി​മ​തി​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​തി​ല്‍ സ​മ​നി​ല ന​ഷ്ട​പ്പെ​ട്ട് നി​യ​മ​സ​ഭാ ച​ര്‍​ച്ച​യി​ല്‍ അ​സ​ഭൃ​വ​ര്‍​ഷം ന​ട​ത്തു​ന്ന പി.​പി. ചി​ത്ത​ര​ഞ്ജ​നെ മാ​ന​സി​കവി​ഭ്രാ​ന്തി​ക്ക് ചി​കി​ത്സി​ക്കേ​ണ്ടി​വ​രു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മ​ിറ്റി. ക​വ​ല​ച​ട്ട​മ്പി​യെപ്പോ​ലെ പെ​രു​മാ​റു​ന്ന എം​എ​ല്‍​എ ആ​ല​പ്പു​ഴ​ക്കാ​ര്‍​ക്കാ​കെ അ​പ​മാ​ന​മാ​ണ്.
ആ​ല​പ്പു​ഴ​യി​ലെ സി​പി​എം ഗ്രൂ​പ്പ് രാ​ഷ്ട്രീ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രീ​തി സ​മ്പാ​തി​ക്കാ​ന്‍ ചി​ത്ത​ര​ഞ്ജ​ന്‍ ന​ട​ത്തു​ന്ന അ​ഭ്യാ​സ​ങ്ങ​ള്‍ യു​ഡി​എ​ഫി​ന്‍റെ ചെ​ല​വി​ല്‍ വേ​ണ്ടെ​ന്നും നി​യ​മ​സ​ഭാം​ഗം എ​ന്ന മ​ര്യാ​ദ​പോ​ലും പാ​ലി​ക്കാ​തെ പ്ര​തി​പ​ക്ഷ​ത്തി​നു​നേ​രേ ഇ​ത്ത​രം അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തി​യ​ശേ​ഷം തെ​രു​വി​ലി​റ​ങ്ങി​യാ​ൽ ത​ട​ഞ്ഞു​നി​ര്‍​ത്തി ത​ല​യി​ല്‍ നെ​ല്ലി​ക്കാ​ത്ത​ളം വ​യ്ക്കാ​ന്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന​റി​യാ​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജി​ന്‍ ജോ​സ​ഫ് പ​റ​ഞ്ഞു.

വ​യോ​ധി​ക​ൻ മ​രി​ച്ച നി​ല​യി​ൽ

അ​മ്പ​ല​പ്പു​ഴ: വ​യോ​ധി​ക​നെ ലോ​ഡ്ജു മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. തു​റ​വൂ​ർ സ്വ​ദേ​ശി പ്ര​സാ​ദി(60)നെ​യാ​ണ് മ​രി​ച്ചനി​ല​യി​ൽ ക​ണ്ട​ത്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യു​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള സ്വ​കാ​ര്യ ലോ​ഡ്ജി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് താ​മ​സ​മാ​രം​ഭി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ട​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.