പി.​പി.​ ചി​ത്ത​ര​ഞ്ജ​ന്‍റെ ന​ട​പ​ടി ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന്
Tuesday, June 28, 2022 10:43 PM IST
ആ​ല​പ്പു​ഴ: പി.​പി.​ ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ പ്ര​തി​പ​ക്ഷ ബെ​ഞ്ചി​നെ നോ​ക്കി ഇ​റ​ങ്ങി പോ​ടാ പ​ട്ടി​ക​ളെ എ​ന്നു വി​ളി​ച്ച സം​ഭ​വം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ.​ ഷു​ക്കൂ​ർ. ആ​ല​പ്പു​ഴ ജ​ന​ത​യു​ടെ സാം​സ്കാ​രി​ക യ​ശ​സി​നേ​റ്റ ക​ള​ങ്ക​മാ​ണ് എം​എ​ൽ​എ​യു​ടെ പെ​രു​മാ​റ്റ​മെ​ന്നും മാ​ന്യ​ത ഉ​ണ്ടെ​ങ്കി​ൽ ചി​ത്ത​ര​ഞ്ജ​ൻ മാ​പ്പു പ​റ​യാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ഷു​ക്കൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
നോ​ർ​ത്ത് ബ്ലോ​ക്ക് യു​ഡി​എ​ഫ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​ ജി.​ മ​നോ​ജ് കു​മാ​ർ, പി.​ ത​മ്പി, ര​മേ​ശ​ൻ, സോ​ള​മ​ൻ പ​ഴ​മ്പാ​ശേ​രി, എം.​കെ.​ നി​സാ​ർ, ബെ​ന്നി ജോ​സ​ഫ്, ടോ​മി ജോ​സ​ഫ്, ഷാ​ജി, പ​ത്മ​കു​മാ​ർ, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.