ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞുവീ​ണ് ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, June 28, 2022 10:43 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണ് അ​ന്യ സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി മു​കേ​ഷ് ഗോ​സ്വാ​മി (35) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി കൗ​ശി​ഖ് റാ​ണ (32) പ​രി​ക്കു​ക​ളോ​ടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ജ​ന​റ​ൽ ആ​ശു​പ​ത്രി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന പു​തി​യ ഒ​പി സ​മു​ച്ച​യ പ​രി​സ​ര​ത്താ​യി​രു​ന്നു സം​ഭ​വം. ഓ​ട​നി​ർ​മി​ക്കു​ന്ന​തി​നാ​യി പ​ഴ​യ ചു​റ്റു​മ​തി​ലി​നോ​ടു​ചേ​ർ​ന്ന് ക​രാ​ർ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഴി​യെ​ടു​ത്ത് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​തി​ലി​ടി​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ളു​ടെ ദേ​ഹ​ത്തേ​ക്കു വീ​ണ​ത്. കു​ടു​ങ്ങി​പ്പോ​യ തൊ​ഴി​ലാ​ളി​ക​ളെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ചും മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്നു​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഇ​രു​വ​രെ​യും മാ​റ്റു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തും മു​മ്പേ മു​കേ​ഷ് മ​രി​ച്ച​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചി​കി​ത്സ​യി​ലു​ള്ള കൗ​ശി​ഖ് റാ​ണ​യ്ക്ക് മു​ഖ​ത്തും കാ​ലി​നു​മാ​ണ് പ​രി​ക്ക്. മു​കേ​ഷി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ഇ​ന്ന് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം സ്വ​ദേ​ശ​ത്ത് എ​ത്തി​ക്കും.