കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​ല​പ്പു​ഴ വ​രെ നീ​ട്ട​ണം: യു​ഡി​എ​ഫ്
Tuesday, June 28, 2022 10:31 PM IST
കുട്ടനാട്: ച​ങ്ങ​നാ​ശേ​രി-ആ​ല​പ്പു​ഴ കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് എ​സി റോ​ഡി​ൽ പു​നഃ സ്ഥാ​പി​ക്ക​ണ​മെ​ന്ന് കു​ട്ട​നാ​ട് യു​ഡി​എ​ഫ് ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ൾ എസി റോ​ഡി​ന്‍റെ നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​റ​വി​ൽ മ​ങ്കൊ​ന്പ് വ​രെ ന​ട​ത്തു​ന്ന സ​ർ​വീ​സു​ക​ൾ ആ​ല​പ്പു​ഴ​യ്ക്ക് നീ​ട്ടാ​ൻ വേ​ണ്ട അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്ഥി​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജൂ​ലൈ രണ്ടിന് ​ആ​ല​പ്പു​ഴ​യി​ൽ ന​ടക്കു​ന്ന ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ൽ ആ​യി​രം പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പിക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യു​ഡി​എ​ഫ് കു​ട്ട​നാ​ട് നി​യോ​ജ​കമ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചേ​ക്കോ​ട​ൻ അ​ധ്യക്ഷ​ത വഹിച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​വീ​ന​ർ ത​ങ്ക​ച്ച​ൻ വാഴച്ചി​റ, കെ. ​ഗോ​പ​കു​മാ​ർ, പി.​ടി. സ്ക​റി​യ, സി.വി. രാ​ജീ​വ്, ബാ​ബു വ​ലി​യവീ​ട​ൻ, സാ​ബു തോ​ട്ടു​ങ്ക​ൽ, ബാ​ബുനേ​ശ​ൻ, ര​ഘു​ത്ത​മ​ൻ, സ​ജി​മോ​ൻ വെ​ളി​യ​നാ​ട്, ജി ​സൂ​ര​ജ്, റോ​ബി​ൻ ക​ഞ്ഞി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.