വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ള്‍ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Tuesday, June 28, 2022 10:31 PM IST
ചേ​ര്‍​ത്ത​ല: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ളെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​ര്‍​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 21-ാം വാ​ര്‍​ഡ് അ​ര്‍​ത്തു​ങ്ക​ല്‍ ച​മ്പ​ക്കാ​ട് വേ​ങ്ങ​ശേ​രി​ല്‍ ബൈ​ജു (51) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച മൂ​ന്നോ​ടെ​യാ​ണ് തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.
മേ​യ് 22നാ​ണ് ബൈ​ജു​വും കു​ടും​ബ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള വേ​ളാ​ങ്ക​ണ്ണി തീ​ർ​ഥാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച ട്രാ​വ​ല​ര്‍ പാ​ല​ക്കാ​ട് വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ ബൈ​ജു​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍ കൂ​ടി​യാ​യ അ​ര്‍​ത്തു​ങ്ക​ല്‍ ച​മ്പ​ക്കാ​ട്ട് പോ​ള്‍ പൈ​ലി (72), ഭാ​ര്യ റോ​സ്‌ലി (64), പോ​ളി​ന്‍റെ സ​ഹോ​ദ​ര​ന്‍ വ​ര്‍​ഗീ​സി​ന്‍റെ ഭാ​ര്യ ജെ​സി (50) എ​ന്നി​വ​ര്‍ മ​രി​ച്ചി​രു​ന്നു.
അ​പ​ക​ട​ത്തി​ല്‍ ബൈ​ജു​വി​നും ഭാ​ര്യ പ്ര​സ​ന്ന​ക്കും മ​ക​ള്‍ ജെ​സി​യ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ത​ല​ക്കു പ​രി​ക്കേ​റ്റ ബൈ​ജു​വും ഭാ​ര്യ പ്ര​സ​ന്ന​യും ആ​ദ്യം വ​ട​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​യി​രു​ന്നു ചി​കി​ത്സ. ഏ​താ​നും ദി​വ​സം മു​മ്പാ​ണ് ഇ​രു​വ​രും ആ​ശു​പ​ത്രി വി​ട്ട​ത്. ഭാ​ര്യ പ്ര​സ​ന്ന അ​വ​രു​ടെ വീ​ട്ടി​ലേ​ക്കും ബൈ​ജു അ​ര്‍​ത്തു​ങ്ക​ലേ​ക്കും എ​ത്തി. ത​ല​യ്ക്കേ​റ്റ പ​രു​ക്കി​ല്‍ ഇ​യാ​ള്‍ അ​സ്വ​സ്ഥ​നാ​യി​രു​ന്ന​താ​യാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. മ​ക്ക​ള്‍: ജ​നീ​സ്, ജെ​സി​യ. സം​സ്‌​കാ​രം ഇ​ന്ന് അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍ ന​ട​ക്കും.