ക​ട​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും മി​ന്ന​ൽ പ​രി​ശോ​ധ​ന
Tuesday, June 28, 2022 10:31 PM IST
മാ​ന്നാ​ർ: പ​ഞ്ചാ​യ​ത്തി​ലെ ക​ട​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. വി​വ​ധ ഹോ​ട്ട​ലു​ക​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ അ​ടു​ക്ക​ള​യി​ലും മ​റ്റും മ​ലി​നീ​ക​ര​ണം ക​ണ്ടെ​ത്തി. മ​ലി​നീ​ക​ര​ണം ക​ണ്ടെ​ത്തി​യ ക​ട​യു​ട​മ​യു​ടെ പ​ക്ക​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കു​ക​യും താ​ക്കീ​ത് ന​ൽ​കു​ക​യും ചെ​യ്തു.
പ​മ്പ​യാ​റി​ന്‍റെ തീ​ര​ത്തെ വീ​ടു​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ പ​മ്പ​യാ​റ്റി​ലേ​ക്ക് തു​റ​ന്നു വി​ടു​ന്ന​തു ക​ണ്ടെ​ത്തി. മാ​ലി​ന്യം ആ​റ്റി​ലേ​ക്ക് തു​റ​ന്നു വി​ടാ​ൻ വേ​ണ്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന പൈ​പ്പു​ക​ൾ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി കെ.​പി. ബി​ജു, ജ​യ​ച​ന്ദ്ര​ൻ , മു​ഹ​മ​ദ് ഷ​രീ​ഫ് , ആ​രി​ഫ് മു​ഹ​മ്മ​ദ്, ശാ​ന്ത​കു​മ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ടീം ​ആ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.