യു​വ​ക​ര്‍​ഷ​ക സ​മി​തി സ​മ​ര​ത്തി​ന്
Monday, June 27, 2022 10:47 PM IST
ചേ​ര്‍​ത്ത​ല: സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പു വ​ഴി ന​ട​പ്പാ​ക്കി​യ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ഒ​രു​ല​ക്ഷം ക​ര്‍​ഷ​ക​ര്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക തൊ​ഴി​ല്‍​ദാ​ന പ​ദ്ധ​തി അം​ഗ​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണി​ക്കു​ന്നെ​ന്ന് ഒ​രു ല​ക്ഷം യു​വ​ക​ര്‍​ഷ​ക സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി. അം​ഗ​ങ്ങ​ളു​ടെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ലെ കാ​ല​താ​മ​സ​വും പെ​ന്‍​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കാ​ത്ത​തി​നു​മെ​തി​രേ സ​മ​രം സ​മി​തി തു​ട​ങ്ങും.
എ​ട്ടു​വ​ര്‍​ഷ​മാ​യി പെ​ന്‍​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കാ​ത്ത​ത് അ​നീ​തി​യാ​ണെ​ന്ന് സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി.​ബൈ​ജു, മു​കു​ന്ദ​ലാ​ല്‍ സ​മ്പ​ത്ത്, കെ.​പി. ര​ഘു​നാ​ഥ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. തു​ട​ര്‍​ച്ച​യാ​യ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ എ​ല്ലാ ക​ള​ക്ട​റേ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലും സ​മ​രം ന​ട​ത്തും. ജൂ​ലൈ ആ​റി​ന് പാ​ല​ക്കാ​ട് സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ന​ട​ക്കും.

ഇഡി ക്ല​ബ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

പു​ന്ന​പ്ര: മാ​ർ ഗ്രി​ഗോ​റി​യ​സ് കോ​ള​ജി​ൽ കൊ​മേ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇഡി ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ത്തി. ഫാ. ​ടോ​മി പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജില്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ് റി​സ​ർ​ച്ച് ഓ​ഫീ​സ​ർ സ​ജി​മോ​ൻ എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജേ​ക്ക​ബ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​സെ​ബാ​ൻ വെ​ള്ളാ​മ​ത്ര, ഫാ. ​അ​നി​ൽ ക​രി​പ്പി​ങ്ങാമ്പു​റം, ഫാ. ​ജോ​ർ​ജ് വെ​ള്ളാ​നി​ക്ക​ൽ, രാ​ജ്മോ​ൻ ജോ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ബ​ബി​ത, എ​ബി​ൻ ജോ​സ​ഫ്, അ​മ​ല വി​ജ​യ്, മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.