ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി: സം​സ്ഥാ​നത​ല വി​ള​വെ​ടു​പ്പ് ഇ​ന്ന്
Sunday, May 29, 2022 1:14 AM IST
മാ​വേ​ലി​ക്ക​ര: സു​ഭി​ക്ഷ കേ​ര​ളം ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​തു​കു​ള​ങ്ങ​ളി​ലെ മ​ത്സ്യ​കൃ​ഷി​യു​ടെ സം​സ്ഥാ​ന​ത​ല വി​ള​വെ​ടു​പ്പ് ഇ​ന്ന് തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ക്കും. ഉ​ച്ച​യ്ക്ക് 12.30ന് ​പ​ഞ്ചാ​യ​ത്തി​ലെ 18-ാം വാ​ര്‍​ഡി​ലു​ള്ള പ​ല്ലാ​രി​മം​ഗ​ലം കു​ള​ത്തി​ലാ​ണ് വി​ള​വെ​ടു​പ്പു ന​ട​ക്കു​ന്ന​ത്. ഫി​ഷ​റീ​സ്-​സാം​സ്‌​കാ​രി​ക-​യു​വ​ജ​ന​കാ​ര്യ വ​കു​പ്പു​മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​എ​സ്. അ​രു​ണ്‍​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.