പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Friday, May 27, 2022 10:49 PM IST
മാ​ന്നാ​ർ: സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം ചെ​ങ്ങ​ന്നൂ​ർ ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പെ​ഷ​ൽ കെ​യ​ർ സെ​ന്‍റ​റി​ലെ 20 ഭി​ന്ന​ശേ​ഷി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ചെ​ങ്ങ​ന്നൂ​ർ ഇ​ന്ന​ർ​വീ​ൽ ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബി​ആ​ർ​സി അ​ധ്യാ​പ​ക​രാ​യ കെ.​എ. മീ​നു, എ​ൽ. സി​ന്ധു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച ബാ​ഗ്, നോ​ട്ടു​ബു​ക്ക്, പേ​ന, പെ​ൻ​സി​ൽ, ക​ള​ർ​പെ​ൻ​സി​ലു​ക​ൾ, ഇ​ൻ​സ്ട്രു​മെ​ന്‍റ് ബോ​ക്സ്, വാ​ട്ട​ർ ബോ​ട്ടി​ൽ, മാ​സ്ക്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
ആ​ല പ​ഞ്ചാ​യ​ത്തം​ഗം സീ​മ ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻപി​ള്ള വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി. ​കൃ​ഷ്ണ​കു​മാ​ർ, ഡോ. ​രാ​ജി സു​ഗ​ത​ൻ, കെ. ​ബൈ​ജു, പ്ര​വീ​ൺ വി. ​നാ​യ​ർ, പി.​എ​സ്. ശ്രീ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.