ബി​നു ഐ​സ​ക് രാ​ജു ഇ​നി പൊ​തു പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വം
Friday, May 27, 2022 10:49 PM IST
എ​ട​ത്വ: ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും നീ​രേ​റ്റു​പു​റം ടി​എം​ടി ഹൈ​സ്‌​കൂ​ളി​ന്‍റെ പ്ര​ധാ​ന അ​ധ്യാ​പി​ക​യു​മാ​യ ബി​നു ഐ​സ​ക് രാ​ജു നാ​ടി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ൽ ഇ​നി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​വും. ഔ​ദ്യോ​ഗി​ക ജോ​ലി​യി​ല്‍​നി​ന്നു പ​ടി​യി​റ​ങ്ങു​ന്ന​തോ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ന്ന നി​ല​യി​ല്‍ എ​പ്പോ​ഴും ഇ​നി നാ​ട്ടു​കാ​ര്‍​ക്കൊ​പ്പം സ​ജീ​വ​മാ​കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
മാ​ര്‍​ത്തോ​മ്മാ സ്‌​കൂ​ള്‍ കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റി​നു കീ​ഴി​ലു​ള്ള വി​വി​ധ ഹൈ​സ്‌​കൂ​ളു​ക​ളി​ല്‍ 30 വ​ര്‍​ഷ​മാ​യി ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പി​ക​യാ​യി ജോ​ലി ​ചെ​യ്ത ബി​നു ഐ​സ​ക് രാ​ജു 2021 മു​ത​ല്‍ നീ​രേ​റ്റു​പു​റം ടി​എം​ടി ഹൈ​സ്‌​കൂ​ളി​ല്‍ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​ണ്. 1990 ല്‍ ​വെ​ണ്‍​മ​ണി ഹൈ​സ്‌​കൂ​ളി​ലാ​യി​രു​ന്നു ആ​ദ്യ നി​യ​മ​നം. പി​ന്നീ​ട് കൊ​ട്ടാ​ര​ക്ക​ര, റാ​ന്നി കു​ന്നം, വെ​ണ്മ​ണി, ആ​ന​പ്ര​മ്പാ​ല്‍ മാ​ര്‍​ത്തോ​മ്മാ ഹൈ​സ്‌​കൂ​ളു​ക​ളി​ല്‍ ജോ​ലി ചെ​യ്തു.
2010 ലെ ​ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡ് മെംബറും വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്നു. 2015 മു​ത​ല്‍ ച​മ്പ​ക്കു​ളം ഡി​വി​ഷ​നി​ല്‍ നി​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​ണ്. ഇ​പ്പോ​ള്‍ ആ​ല​പ്പു​ഴ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​വും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. ഗ​വ. മു​ന്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ. ഐ​സ​ക് രാ​ജു​വാ​ണു ഭ​ര്‍​ത്താ​വ്. മ​ക്ക​ള്‍: റെ​നു ഐ​സ​ക് രാ​ജു, ജി​ബു ഐ​സ​ക് രാ​ജു. മ​രു​മ​ക​ൾ: റി​യാ.