ന​വ​ജാ​ത​ശി​ശു​വി​നെ പ്ലാ​സ്റ്റി​ക് കൂ​ടി​ലാ​ക്കി തോ​ട്ടി​ലെ​റി​ഞ്ഞ സം​ഭ​വം, ചി​കി​ത്സ തു​ട​രു​ന്നു
Friday, May 27, 2022 10:46 PM IST
ചേ​ർ​ത്ത​ല: 21 ദി​വ​സം പ്രാ​യ​മു​ള്ള ന​വ​ജാ​ത ശി​ശു​വി​നെ പ്ലാ​സ്റ്റി​ക് കൂ​ടി​ലാ​ക്കി അ​മ്മ തോ​ട്ടി​ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കു​ഞ്ഞി​ന്‍റെ ചി​കി​ത്സ തു​ട​രു​ന്നു. കു​ഞ്ഞ് ഇ​ൻ​ക്യു​ബേ​റ്റ​റി​ലാ​ണ്. അ​മ്മ​യും ഒ​പ്പ​മു​ണ്ട്.
അ​മ്മ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് കൗ​ൺ​സ​ലിം​ഗ് ഉ​ൾ​പ്പെ​ടെ മാ​ന​സി​ക രോ​ഗ ചി​കി​ത്സ​യും തു​ട​ങ്ങി. അ​മ്മ​യ്ക്ക​തി​രേ വ​ധ​ശ്ര​മ​ത്തി​നും ജു​വ​നൈ​ൽ ആ​ക്ട് പ്ര​കാ​ര​വും കേ​സ് എ​ടു​ത്ത​താ​യി അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് പ​റ​ഞ്ഞു. അ​ർ​ത്തു​ങ്ക​ൽ ചേ​ന്ന​വേ​ലി​യി​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.
കി​ട​പ്പു​മു​റി​യി​ൽ നി​ന്നു കു​ഞ്ഞി​നെ പ്ലാ​സ്റ്റി​ക് കൂ​ടി​ലാ​ക്കി വീ​ടി​നു സ​മീ​പ​ത്തെ തോ​ടി​ൽ ഇ​ടു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഭ​ർ​തൃ​സ​ഹോ​ദ​ര​നാ​ണ് ഉ​ട​നെ ക​ണ്ട​തും ര​ക്ഷ​പ്പെ​ടു​ത്തി​യ​തും. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി. അ​മ്മ​യ്ക്ക് മാ​ന​സി​ക പ്ര​ശ്നം ഉ​ള്ള​താ​യാ​ണ് വി​വ​രം.
ഏ​ഴാം മാ​സം പ്ര​സ​വം ന​ട​ന്ന​തി​നാ​ൽ വീ​ട്ടി​ൽ അ​മ്മ​യും കു​ഞ്ഞും പ്ര​ത്യേ​ക മു​റി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ര​ണ്ടു വ​യ​സു​ള്ള മൂ​ത്ത​കു​ട്ടി​യെ കാ​ണാ​ത്ത​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​യ​തെ​ന്നാ​ണ് അ​മ്മ അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്.