സു​വ​ർ​ണ​ജൂ​ബി​ലി നി​റ​വി​ൽ ബ്ളൂഡ​യ​മ​ണ്ട്സ്
Friday, May 27, 2022 10:46 PM IST
ആ​ല​പ്പു​ഴ: സം​ഗീ​ത​പ്രേ​മി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ അ​ന്പ​താ​ണ്ടു തി​ക​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് ആ​ല​പ്പു​ഴ​യു​ടെ സ്വ​ന്തം പാ​ട്ടു​സം​ഘ​മാ​യ ബ്ളൂ ​ഡ​യ​മ​ണ്ട്സ്. ആ​ല​പ്പു​ഴ ഭീ​മാ​സ് ബ്ളൂ ​ഡ​യ​മ​ണ്ട്സ് എ​ന്ന പേ​രു കേ​ൾ​ക്കാ​ത്ത മ​ല​യാ​ളി​ക​ളും ചു​രു​ക്ക​മാ​യി​രി​ക്കും.
1970-ൽ ​ആ​രം​ഭി​ച്ച ഈ ​സം​ഗീ​ത​ക്കൂ​ട്ടാ​യ്മ 1973-ൽ ​ബി. ബി​ന്ദു മാ​ധ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭീ​മാ​സ് ബ്ളൂ ​ഡ​യ​മ​ണ്ട്സ് എ​ന്ന​പേ​രി​ൽ ഗാ​ന​മേ​ള​യാ​രം​ഭി​ച്ച​ത്. സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എ.​ആ​ർ. റ​ഹ്‌​മാ​ന്‍റെ പി​താ​വ് ആ​ർ.​കെ. ശേ​ഖ​ർ, എം.​കെ. അ​ർ​ജു​ന​ൻ, കു​മ​ര​കം രാ​ജ​പ്പ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
പി​ന്നീ​ട് പി​ന്ന​ണി ഗാ​ന​രം​ഗ​ത്തേ​ക്കും ഇ​വി​ട​ത്തെ ഗാ​യ​ക​ർ ന​ട​ന്നു. സെ​ക്ര​ട്ട​റി ടി.​വി. പാ​പ്പ​ച്ച​നാ​ണ് ഇ​പ്പോ​ൾ സ​മി​തി​യു​ടെ കാ​ര്യ​ക്കാ​ര​ൻ. സ​മി​തി​യു​ടെ ആ​ദ്യ​കാ​ല ഗാ​യ​ക​രി​ലൊ​രാ​ളാ​യി​രു​ന്നു കെ.​ജി. മ​ർ​ക്കോ​സ്. പ​ട്ട​ണ​ക്കാ​ട് പു​രു​ഷോ​ത്ത​മ​ൻ, ജെ​ൻ​സി ആ​ന്‍റ​ണി, ഇ​ട​വാ ബ​ഷീ​ർ, ആ​ല​പ്പി സു​രേ​ഷ് തു​ട​ങ്ങി​യ​വ​രെ​ല്ലാം ഇ​വി​ടെ​നി​ന്നു​യ​ർ​ന്നു​വ​ന്ന​വ​രാ​ണ്. സം​ഗീ​ത​സം​വി​ധാ​യ​ക​രാ​യ ഔ​സേ​പ്പ​ച്ച​ൻ, ജോ​ൺ​സ​ൺ എ​ന്നി​വ​ർ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്.
സ്ഥാ​പ​ന​ങ്ങ​ൾ, ക്ഷേ​ത്ര​ങ്ങ​ൾ, പ​ള്ളി​ക​ൾ എ​ന്നി​വ​യു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ബ​ന്ധ​മാ​ണെ​ന്ന് മാ​നേ​ജ​ർ ബി​ജോ​യ് പ​റ​യു​ന്നു. 21 വ​ർ​ഷ​മാ​യി ചാ​ല​ക്കു​ടി പ​ള്ളി​യി​ലും 18 വ​ർ​ഷ​മാ​യി ച​ങ്ങ​നാ​ശേ​രി കാ​വി​ൽ ക്ഷേ​ത്ര​ത്തി​ലും 18 വ​ർ​ഷ​മാ​യി പാ​ല​ക്കാ​ട് സ്വ​കാ​ര്യ കോ​ള​ജി​ലും തു​ട​ർ​ച്ച​യാ​യി പ​രി​പാ​ടി ന​ട​ത്തു​ന്നു​ണ്ട്. ആ​ദ്യ​മാ​യി ത്രീ ​വേ സൗ​ണ്ട് സി​സ്റ്റം ഉ​പ​യോ​ഗി​ച്ച​ത് ബ്ളൂ ​ഡ​യ​മ​ണ്ട്സാ​ണെ​ന്ന് ഇ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.
ആ​ഘോ​ഷം ഇ​ന്ന്
ഭീ​മാ​സ് ബ്ളൂ ​ഡ​യ​മ​ണ്ട്സ് ഓ​ർ​ക്ക​സ്ട്ര​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി​യാ​ഘോ​ഷം ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം 5.30-ന് ​പാ​തി​ര​പ്പ​ള്ളി കാ​മ​ലോ​ട്ട് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി സം​വി​ധാ​യ​ക​ൻ ഫാ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ.​എം. ആ​രി​ഫ് എം​പി., എം​എ​ൽ​എ​മാ​രാ​യ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, ദ​ലീ​മ ജോ​ജോ തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. തു​ട​ർ​ന്ന് ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​യ​ക​രും സി​നി​മ-​സീ​രി​യ​ൽ താ​ര​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ സ്റ്റാ​ർ മ്യൂ​സി​ക് നൈ​റ്റ് അ​ര​ങ്ങേ​റും.