ഡെ​ങ്കി​പ്പ​നി വാ​തി​ലി​ൽ മു​ട്ടു​ന്നു
Friday, May 27, 2022 10:46 PM IST
പൂ​ച്ചാ​ക്ക​ൽ: ഡെ​ങ്കി​പ്പ​നി ഭീ​തി​യി​ൽ ജ​നം ആ​ശ​ങ്ക​യി​ൽ ക​ഴി​യു​ന്പോ​ൾ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ളു​ന്നാ​യി ആ​രോ​പ​ണം. ഡ്രൈ​ഡേ ആ​ച​ര​ണം പേ​രി​നു പോ​ലും ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ചേ​ർ​ത്ത​ല​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല ഡെ​ങ്കി​പ്പ​നി ഭീ​തി​യി​ലാ​ണ്. ഡെ​ങ്കി​പ്പ​നി​യെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഡ്രൈ​ഡേ ആ​ച​ര​ണം ഉ​പേ​ക്ഷി​ച്ച മ​ട്ടി​ലും. വാ​ർ​ഡു​ത​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​യി ഒ​രു വ​ർ​ഷ​ത്തേ​ക്ക് 25,000 രൂ​പ ഫ​ണ്ട് അ​നു​വ​ദി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ​നി​ന്ന് 13,000 രൂ​പ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
പ​ണം ന​ൽ​കി​യി​ല്ല
ശു​ചി​ത്വ​മി​ഷ​ൻ ന​ൽ​കേ​ണ്ട 10,000 രൂ​പ ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ല. ‌എ​ന്നാ​ൽ, ചെ​റി​യ തു​ക​കൊ​ണ്ട് ശു​ചീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് മെം​ബ​ർ​മാ​ർ അ​ട​ക്കം പ​റ​യു​ന്ന​ത്. വേ​ന​ൽ​മ​ഴ ആ​രം​ഭി​ക്കു​മ്പോ​ൾ​ത്ത​ന്നെ ഡ്രൈ​ഡേ ആ​ച​ര​ണം തു​ട​ങ്ങി​യാ​ൽ ഡെ​ങ്കി​പ്പ​നി​യെ നി​യ​ന്ത്രി​ക്കാ​നാ​കു​മെ​ന്ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഡ്രൈ​ഡേ ആ​രം​ഭി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച സ്കൂ​ളു​ക​ളി​ൽ, ശ​നി​യാ​ഴ്ച ഓ​ഫീ​സു​ക​ളി​ൽ, ഞാ​യ​റാ​ഴ്ച വീ​ടു​ക​ളി​ൽ എ​ന്നി​ങ്ങ​നെ ഡ്രൈ​ഡേ ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. പ്ര​ഖ്യാ​പ​ന വേ​ള​യി​ൽ ത​കൃ​തി​യാ​യി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ പേ​രി​നു പോ​ലും ന​ട​ക്കു​ന്നി​ല്ല.
കൊ​തു​കി​നെ തു​ര​ത്താ​തെ
കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ടു പെ​രു​കാ​ൻ ഏ​ഴു ദി​വ​സം വേ​ണ്ടി​വ​രും. ഇ​തി​നി​ടെ, കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ടി​രി​ക്കു​ന്ന ജ​ലം ഒ​ഴു​ക്കി​ക്ക​ള​ഞ്ഞാ​ൽ ലാ​ർ​വ​ക​ളെ ന​ശി​പ്പി​ച്ചു കൊ​തു​ക് സാ​ന്ദ്ര​ത വ​ൻ​തോ​തി​ൽ കു​റ​യ്ക്കാ​ൻ സാ​ധി​ക്കും. സാ​ധാ​ര​ണ പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണ​വും കൂ​ടി​വ​രു​ന്നു​ണ്ട്. പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സ്കൂ​ളു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ണ്ട്.
ഉ​റ​വി​ട ന​ശീ​ക​ര​ണം​കൊ​ണ്ടു മാ​ത്ര​മേ രോ​ഗം പ​ര​ത്തു​ന്ന കൊ​തു​കു​ക​ളെ ഇ​ല്ലാ​താ​ക്കാ​നാ​വൂ. പ്ലാ​സ്റ്റി​ക് ഷീ​റ്റ്, കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം, പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ എ​റി​യു​ന്ന മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ടു പെ​രു​കാ​ൻ ഇ​ട​യാ​ക്കു​ന്നു. പ​രി​സ​ര ശു​ചീ​ക​ര​ണ​വും ഡ്രൈ​ഡേ ആ​ച​ര​ണ​വും കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കാ​തെ കൊ​തു​കി​നെ ചെ​റു​ക്കാ​നാ​വി​ല്ല. ഇ​തി​നി​ടെ, ക​ഴി​ഞ്ഞ മാ​സം പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ എ​ലി​പ്പ​നി മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.