മ​ത​വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്ക​ല്‍ കേ​ര​ള​ത്തി​ന് അ​പ​മാ​നം: വെ​ള്ളാ​പ്പ​ള്ളി
Thursday, May 26, 2022 11:09 PM IST
ചേ​ർ​ത്ത​ല: പി.​സി. ജോ​ർ​ജി​ന്‍റെ വി​ദ്വേ​ഷ പ്ര​സം​ഗ​വും ആ​ല​പ്പു​ഴ​യി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് റാ​ലി​ക്കി​ടെ കു​ട്ടി​യെ​ക്കൊ​ണ്ടു പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ച്ച സം​ഭ​വ​വും സാം​സ്‌​കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. ചേ​ർ​ത്ത​ല വ​ട്ട​ക്കാ​ട്ടു​ഭാ​ഗം വി​ശ്വ​നാ​ഥ​ക്ഷേ​ത്ര​ത്തി​ൽ ചു​റ്റ​മ്പ​ല​സ​മ​ർ​പ്പ​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത​ങ്ങ​ളെ ത​മ്മി​ൽ പോ​ര​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​ന്ന് പ​ല​യി​ട​ത്തു​നി​ന്നും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ഉ​ണ്ടാ​കു​മ്പോ​ൾ അ​തി​നെ നേ​രി​ടാ​ൻ ശ്രീ​നാ​രാ​യ​ണ​ഗു​രു​ദ​ർ​ശ​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി​യേ​റു​ക​യാ​ണ്.

നാ​ടി​ന്‍റെ സൗ​ഹാ​ർ​ദം ത​ക​ർ​ക്കു​ന്ന​തും വി​ഷം തു​പ്പു​ന്ന രീ​തി​യി​ലു​ള്ള​തു​മാ​യ പ​രാ​മ​ർ​ശം അ​നാ​വ​ശ്യ​വും അ​ന​വ​സ​ര​ത്തി​ലു​മു​ള്ള​താ​ണ്. മ​ത​വി​ദ്വേ​ഷം വ​ള​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​തി​നു പി​ന്നി​ൽ. മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കു​ന്ന ഇ​ത്ത​രം ജ​ല്പ​ന​ങ്ങ​ൾ നാ​ടി​ന് ഭൂ​ഷ​ണ​മ​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.