പു​റ​മ്പോ​ക്കി​ലെ മ​രം വെ​ട്ടി​​ കടത്തിയ​താ​യി പ​രാ​തി
Thursday, May 26, 2022 11:05 PM IST
ചേ​ർ​ത്ത​ല: തൈ​ക്ക​ൽ ബീ​ച്ചി​നു തെ​ക്കു​വ​ശം ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലു​ണ്ടാ​യി​രു​ന്ന വൃ​ക്ഷ​ങ്ങ​ൾ വെ​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ക​ട​ലി​നോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ച വൃ​ക്ഷ​ങ്ങ​ളാ​ണ് കാ​ണാ​താ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ള്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു പ​രാ​തി ന​ല്കി.