സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം
Thursday, May 26, 2022 11:05 PM IST
ആ​ല​പ്പു​ഴ: കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡ​വ​ല​പ്മെ​ന്‍റ്, നാ​ഷ​ണ​ൽ ഫി​ഷ​റീ​സ് ഡ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ​യും നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മൈ​ക്രോ സ്മോ​ൾ മീ​ഡി​യം എ​ന്‍റ​ർ​പ്രൈ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഫി​ഷ​റീ​സ് ആ​ൻ​ഡ് അ​ക്വാ​ക​ൾ​ച്ച​റി​ൽ 15 ദി​വ​സ​ത്തെ സൗ​ജ​ന്യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു.

ഈ ​മേ​ഖ​ല​യി​ൽ സം​രം​ഭം തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​സ് സി ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട തൊ​ഴി​ൽ ര​ഹി​ത​രാ​യ 50 യു​വ​തി, യു​വാ​ക്ക​ൾ​ക്കാ​ണ് അ​വ​സ​രം. സ്റ്റൈ​പെ​ന്‍റ് ല​ഭി​ക്കും.
ജൂ​ൺ 15 മു​ത​ൽ ജൂ​ലൈ ഒ​ന്നു വ​രെ​യും ജൂ​ലൈ നാ​ലു മു​ത​ൽ 21 വ​രെ​യും ക​ള​മ​ശേ​രി കീ​ഡ് ക്യാ​മ്പ​സി​ൽ ര​ണ്ടു ബാ​ച്ചു​ക​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം. www.kied.info എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ജൂ​ൺ ഒ​ൻ​പ​തു വ​രെ അ​പേ​ക്ഷി​ക്കാം. ഫോ​ൺ: 0484 2532890 , 2550322, 9605542061.