വൈദ്യുതി മുടങ്ങും
ചേര്‍ത്തല: സെക്ഷനു കീഴിൽ ഫുഡ് പാക്കേഴ്സ്, തിരുമല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്നു രാവിലെ 8.45 മുതൽ വൈകുന്നേരം മൂന്നുവരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ: പുന്നപ്ര സെക്ഷന്റെ പരിധിയിൽ പുന്നപ്ര സബ്സ്റ്റേഷൻ പരിസരം, കളിത്തട്ട്, മിൽമ, വില്ലേജ് ഓഫീസ്, പുന്നപ്ര മാർക്കറ്റ്, അറവുകാട്, കപ്പക്കട, ആസ്പിൻവാൾ, പറവൂർ, തൂക്കുകുളം, കളർകോട് ബ്ലോക്ക് ഓഫീസ്, കുഴിയിൽ, മാക്കിയിൽ, മെഡിക്കൽ കോളജ് കാമ്പസ്, ശിശുവിഹാർ, കാട്ടുംപുറം, പള്ളിമുക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 നും വൈകുന്നേരം ആറിനും ഇടയിൽ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ: സെക്ഷൻ പരിധിയിൽ സഹോദര, എസ്എൻ കവല. ഗുരുകുലം, മേലേ പണ്ടാരം, മാത്തേരി, പോലീസ് സ്റ്റേഷൻ എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ ഒന്പതുമുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
തുറവൂർ: കുത്തിയതോട് സെക്ഷൻ കീഴിലുള്ള പുത്തേഴത്ത്, നാലുകുളങ്ങര, പ്രിയ ഐസ്, ടൈനി, ചങ്ങരംതോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ ഒന്പതുമുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
പുതിയ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം
ആലപ്പുഴ: പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പിഎംഇജിപി) പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകര്‍ ബ്ലോക്ക്, മുനിസിപ്പൽ വ്യവസായ വികസന ഉദ്യോഗസ്ഥരുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ജില്ലാ വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
ഉത്പാദന മേഖലയില്‍ 25 ലക്ഷം രൂപ വരെയും സേവനമേഖലയില്‍ 10 ലക്ഷം രൂപ വരെയും ചെലവുവരുന്ന പുതിയ സംരംഭങ്ങൾക്കും നിലവിലുള്ള സംരംഭങ്ങളുടെ വിപുലീകരണത്തിനും ഈ പദ്ധതി വഴി അപേക്ഷിക്കാം. ഫോണ്‍: 0477-2241632.
വസ്തു ലേലം
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ കാവാലം വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 17ല്‍ റീസര്‍വേ 389/8ല്‍ പ്പെട്ട 04.07 ആര് വസ്തുവിന്റെ (പുരയിടം) ലേലം ജൂണ്‍ 18ന് രാവിലെ 11ന് കാവാലം വില്ലേജ് ഓഫീസില്‍ നടക്കും. ഫോണ്‍: 0477 2702221, 8547611911.